HOME
DETAILS

അനുവദിച്ച തുക ചെലവഴിക്കണമെന്ന് യുവജന കമ്മിഷനോട് ധനവകുപ്പ്

  
backup
June 24 2018 | 18:06 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3

 


കോഴിക്കോട്: ട്രഷറി അക്കൗണ്ടില്‍ കെട്ടിക്കിടക്കാതെ അനുവദിച്ച ഫണ്ട് ചെലവഴിക്കാന്‍ യുവജന കമ്മിഷനോട് ധനവകുപ്പ്. പദ്ധതി ചെലവിനും ശമ്പളത്തിനുമായി പണം ആവശ്യപ്പെട്ട് യുവജന കമ്മിഷന്‍ സെക്രട്ടറി നല്‍കിയ അപേക്ഷയില്‍ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി യഥാര്‍ഥ ഗുണഭോക്തക്കളില്‍ പണം എത്തുമെന്നു ഉറപ്പു വരുത്താന്‍ ധനവകുപ്പ് ആവശ്യപ്പെടുന്നത്. അനുവദിച്ച പണം ട്രഷറി അക്കൗണ്ടില്‍ കിടക്കുന്ന സ്ഥിതി വരുത്തരുതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഡി.വൈ.എഫ്.ഐ നേതാവ് ചിന്താ ജറോം അധ്യക്ഷയായ യുവജന കമ്മിഷന്‍ പദ്ധതികള്‍ക്കൊന്നും പണം ചെലവിടാതെ ശമ്പളത്തിനായി മാത്രം പണം പിന്‍വലിക്കുന്നത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ ഏറെയും ഇതുവരെ യുവജന കമ്മിഷന്‍ ചെലവഴിച്ചിരുന്നില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുവജന കമ്മിഷന് ഒരു കോടി 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി 90 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും ഇതില്‍ 39 ലക്ഷം രൂപയും ചെലവാക്കാതെ തിരിച്ചടച്ചിരുന്നു. എന്നാല്‍ ശമ്പളമായി 92.54 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. 2017 സാമ്പത്തിക വര്‍ഷം 65 ലക്ഷം അനുവദിച്ചെങ്കിലും 19 ലക്ഷം ചെലവഴിക്കാതെ തിരിച്ചടച്ചിരുന്നു. ശമ്പളത്തിനായി നല്‍കിയ 87 ലക്ഷവും ചെലവഴിച്ചു.
2015-16 വര്‍ഷമാകട്ടെ ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചതില്‍ 70 ലക്ഷം അനുവദിച്ചപ്പോള്‍ 19.5 ലക്ഷ രൂപ ചെലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചു. ആ വര്‍ഷവും 83.12 ലക്ഷം രൂപ ശമ്പളത്തിനായി ചെലവിട്ടു. ജീവനക്കാരുടെയും ഓഫിസിന്റെയും മറ്റു ചെലവുകള്‍ക്കായി 23 ലക്ഷം രൂപ കൂടി മൂന്നു വര്‍ഷങ്ങളിലായി യുവജന കമ്മിഷന്‍ ചെലവഴിച്ചിരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1.30 കോടി രൂപയില്‍ നിന്ന് പദ്ധതി വിഹിതത്തില്‍ 40 ലക്ഷം രൂപയും ശമ്പള ഇനത്തില്‍ 40 ലക്ഷം രൂപയും മറ്റ് ചെലവിനത്തില്‍ അഞ്ച് ലക്ഷം രൂപയും അനുവദിക്കണമെന്നായിരുന്നു യുവജന കമ്മിഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്.
ഇതിനെ തുടര്‍ന്ന് പദ്ധതി ഇനത്തില്‍ 50 ലക്ഷവും ശമ്പള ഇനത്തില്‍ 26 ലക്ഷവും മറ്റ് കാര്യങ്ങള്‍ക്ക് 3.80 ലക്ഷം രൂപയും ധനവകുപ്പ് അംഗീകരിച്ചു. റിലീസ് ചെയ്യുന്ന തുക ടി.എസ്.പി അക്കൗണ്ടില്‍ പാര്‍ക്ക് ചെയ്യരുതെന്നും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് തുക ലഭ്യമാക്കുന്ന തരത്തില്‍ റിലീസ് ചെയ്യേണ്ടതാണെന്നുമുള്ള നിബന്ധനക്ക് വിധേയമായിട്ടാണ് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago