കണ്ണൂരില്‍ സുധാകരന് വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുത്ത്
തളിപ്പറമ്പ് (കണ്ണൂര്‍): കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ. സുധാകരന് വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുത്ത്. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫിസ് ചുറ്റുമതിലില്‍ ഉള്‍പ്പെടെ എട്ടു സ്ഥലങ്ങളിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായ കെ. സുധാകരന് വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കെ. സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്ന പ്രവര്‍ത്തകരുടെ വികാരമാണ് ചുവരെഴുത്തിനു പിന്നില്‍.
എല്‍.ഡി.എഫും മുസ്ലിം ലീഗും ശനിയാഴ്ച ഔദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഇന്നലെയാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പട്ടികയില്‍ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. സിറ്റിങ് എം.പി പി.കെ ശ്രീമതിയാണു കണ്ണൂരിലെ ഇടതു സ്ഥാനാര്‍ഥി.
കഴിഞ്ഞതവണ 6,566 വോട്ടിനാണ് സുധാകരന് ശ്രീമതിയോടു പരാജയപ്പെട്ടത്. മണ്ഡലത്തില്‍ ഇപ്പോള്‍ സുധാകരന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍. എതിരാളി സുധാകരനാണെങ്കില്‍ വിജയം എളുപ്പമാകില്ലെന്ന് സി.പി.എമ്മും കണക്കുകൂട്ടുന്നു. 2009ലെ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."