മരണസംഖ്യ മൂന്നു ലക്ഷം പിന്നിട്ടു തുടരുന്നു; അനിയന്ത്രിതമായി
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം ലോകത്ത് അനിയന്ത്രിതമായി തുടരുന്നു. ചില രാജ്യങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോഗവ്യാപനത്തില്‍ ലോകത്ത് കുറവുണ്ടായിട്ടില്ല. രോഗം ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. 3,03,849 പേരാണ് മരിച്ചത്.
45.45 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 17.16 ലക്ഷം പേര്‍ മാത്രമാണ് രോഗവിമുക്തരായിരിക്കുന്നത്. അതേസമയം, ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം ലോകത്ത് 2,95,101 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 43,07,287 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും സംഘടന വ്യക്തമാക്കുന്നു.
ലോകത്ത് രോഗവ്യാപനത്തിലും മരണസംഖ്യയിലും അമേരിക്ക വളരെ മുന്നില്‍ തുടരുകയാണ്. എന്നാല്‍, മറ്റു രാജ്യങ്ങളെ പിന്തള്ളി റഷ്യയില്‍ രോഗവ്യാപനം കൂടുകയാണ്.
ഇന്നലെയും പതിനായിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ രോഗികളുടെ എണ്ണം 2.63 ലക്ഷമായി ഉയര്‍ന്നു. 2,418 പേരാണ് മരിച്ചിരിക്കുന്നത്. രോഗവ്യാപനത്തില്‍ 14.58 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ച അമേരിക്കയ്ക്കും 2.74 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ച സ്‌പെയിനിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ.
അമേരിക്കയില്‍ 87,025 പേരും സ്‌പെയിനില്‍ 27,459 പേരുമാണ് മരിച്ചത്. ബ്രിട്ടന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലും ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മെക്‌സിക്കോയില്‍ മരണസംഖ്യ ഉയരുകയാണ്. അമേരിക്കയ്ക്കു പുറമേ, ബ്രിട്ടന്‍ (33,614), ഇറ്റലി (31,368) എന്നിവിടങ്ങളില്‍ മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടപ്പോള്‍, സ്‌പെയിനിനു പുറമേ ഫ്രാന്‍സിലും (27,425) മരണസംഖ്യ ഇരുപതിനായിരത്തിനു മുകളിലാണ്.
ബ്രസീലില്‍ 14,131, ജര്‍മനിയില്‍ 7,933, തുര്‍ക്കിയില്‍ 4,007, ഇറാനില്‍ 6,902, ചൈനയില്‍ 4,633, പെറുവില്‍ 2,267, കാനഡയില്‍ 5,472, ബെല്‍ജിയത്തില്‍ 8,959, നെതര്‍ലാന്‍ഡ്‌സില്‍ 5,590, മെക്‌സിക്കോയില്‍ 4,477, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,874, ഇക്വഡോറില്‍ 2,338, സ്വീഡനില്‍ 3,529, പോര്‍ച്ചുഗലില്‍ 1,184, അയര്‍ലന്‍ഡില്‍ 1,506, ഇന്തോനേഷ്യയില്‍ 1,076, റൊമാനിയയില്‍ 1,056 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്. പാകിസ്താനില്‍ മുപ്പത്തിയേഴായിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 803 പേരാണ് മരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."