HOME
DETAILS

മോദിയെയും കുമ്മനത്തെയും ട്രോളരുതെന്ന് സൈബര്‍ സഖാക്കള്‍ക്ക് നിര്‍ദേശം

  
backup
March 10 2019 | 20:03 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%af%e0%b5%81%e0%b4%82

 

കൊച്ചി: മോദിയെയും കുമ്മനത്തെയും കളിയാക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം. ട്രോളുകളിലൂടെ ലഭിക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കേരളത്തില്‍ ബി.ജെ.പിക്ക് ശക്തമായ വളര്‍ച്ചയുണ്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മുന്‍പ് ബി.ജെ.പി നേതാക്കളുടെ പേരുകള്‍ പോലും അറിയാത്ത സാധാരണക്കാര്‍ക്ക് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ പറ്റി വരെ ഇപ്പോള്‍ വ്യക്തമായ വിവരമുണ്ട്. ഇതിന് ട്രോളുകളും കാരണമായെന്ന തിരിച്ചറിവാണ് തീരുമാനത്തിനു പിന്നില്‍.


സോഷ്യല്‍ മീഡിയ സ്‌പേസ് ബി.ജെ.പിയുടെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കാതിരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍, പോരായ്മകള്‍, അഴിമതി എന്നിവ മാത്രം ഉയര്‍ത്തിക്കാട്ടുക. ഇതില്‍ നരേന്ദ്ര മോദിയെ ട്രോളുന്നത് ഒഴിവാക്കണം. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ ഇടതു സ്ഥാനാര്‍ഥിയുടെ മികവ് തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നല്‍കുക. എതിര്‍ സ്ഥാനാര്‍ഥിയുടെ പേരുപോലും പരാമര്‍ശിക്കാതിരിക്കുക, അവരെ വ്യക്തിപരമായി അക്രമിക്കാതിരിക്കുക തുടങ്ങിയവയാണ് കുറിപ്പിലെ നിര്‍ദേശം.


ശരിയായ രാഷ്ട്രീയം പറയാതിരിക്കാനാണ് ബി.ജെ.പി മറ്റു വിഷയങ്ങള്‍ മുന്നിലേക്കിട്ടു തരുന്നത്. ഇതിന് ഉദാഹരണമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മൂത്രത്തില്‍നിന്ന് യൂറിയ ശേഖരണം പോലുള്ളവയെന്നും കുറിപ്പില്‍ പറയുന്നു. നേതാക്കള്‍ക്കെതിരേ നടത്തുന്ന അധിക്ഷേപങ്ങള്‍ അധികരിക്കുമ്പോള്‍ അവര്‍ക്ക് അനുകൂലമായി സഹതാപതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇടതു സൈബര്‍ വിങ് കണക്കുകൂട്ടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  29 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  37 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago