സൈനികര്‍ക്ക് കൊവിഡ്; ഡല്‍ഹി സൈനിക ആസ്ഥാനം ഭാഗികമായി സീല്‍ ചെയ്തു
ന്യൂഡല്‍ഹി: തലസ്ഥാനത്തെ സൈനിക ആസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി സീല്‍ ചെയ്തു. ഒരു സൈനികന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. രോഗം ബാധിച്ച സൈനികനുമായി ഇടപഴകിയവരെ കണ്ടെത്താനും ക്വാരന്റൈനിലാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൂന്നു ദിവസം മുന്‍പാണ് സേനാഭവനിലെ ഒരു സൈനികന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 31കാരനായ ജവാന്‍ ചൊവ്വാഴ്ച ആത്മാഹുതി ചെയ്തിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ നരിയാനയിലെ സൈനിക ആശുപത്രിക്കു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് സൈനികനെ കണ്ടെത്തിയത്. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും എഴുതിവച്ചിരുന്നില്ലെന്ന് ഡി.സി.പി ദീപക് പുരോഹിത് പറഞ്ഞു.
രാജ്യത്തെ മുന്‍നിര സൈനികരില്‍ ഒരാള്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സൈനികമേധാവി ജനറല്‍ മുകുന്ദ് നരെവാനെ ഒരാഴ്ച മുന്‍പ് വ്യക്തമാക്കിയിരുന്നു. നേരത്തെ കൊവിഡ് ബാധിക്കാതെ മറ്റു അസുഖങ്ങള്‍ കാരണം ഇന്ത്യന്‍ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേര്‍ക്ക് ഈമാസം നാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."