ഗുജറാത്ത് മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത് സുപ്രിം കോടതി സ്റ്റേ ചെയ്തു
അഹമ്മദാബാദ്: ഗുജറാത്ത് നിയമമന്ത്രി ഭുപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസ് എം എം ശാന്തനഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എതിര് സ്ഥാനാര്‍ത്ഥി അശ്വിന് റാത്തോഡിന്റെ ഹര്‍ജിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് പരേഷ് ഉപാധ്യായ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും നിയമമന്ത്രിയുമായ ഭുപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയത്.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ ഗുജറാത്തിലെ ബി.ജെ.പി മന്ത്രി ഭുപേന്ദ്ര സിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി അസാധുവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവില്‍ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."