ലോക്ക്ഡൗണ്‍: കൂലി നല്‍കാത്ത തൊഴിലുടമകള്‍ക്ക് എതിരേയുള്ള നടപടി വിലക്കി സുപ്രിം കോടതി
ന്യൂഡല്‍ഹി: കൂലി കൊടുക്കാത്ത തൊഴിലുടമകള്‍ക്കെതിരേ നടപടിയെടുക്കുന്നത് വിലക്കി സുപ്രിം കോടതി. ഇക്കാര്യത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. രാജ്യത്തെ വിവിധ വ്യവസായ യൂണിറ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ഉല്‍പാദനം നടക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലുടമകള്‍ പരാതിപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രഖ്യാപനം തൊട്ട് നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തനം നടക്കാതെ കൂലി നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യാവസായിക യൂണിറ്റുകള്‍ സുപ്രിംകോടതിയെ അറിയിച്ചു.
എം.എച്ച്.എ സര്‍ക്കുലര്‍ നിലനില്‍ക്കുന്നതിനിടെ, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടുത്തയാഴ്ച മറുപടി നല്‍കുന്നത് വരെ വ്യവസായ യൂണിറ്റുകളുടെ മേല്‍ യാതൊരു നടപടിയും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഘട്ടംഘട്ടമായാണ് ഇളവ് അനുവദിക്കുന്നത്. ഗ്രീന്‍ സോണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാവസായിക യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിക്കഴിഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ വളരെ കുറച്ച് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് മിക്ക സംസ്ഥാനങ്ങളിലെ ഗ്രീന്‍ സോണുകളിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."