HOME
DETAILS
MAL
മദ്യശാലകള്‍ അടച്ചിടണമെന്ന ഹരജികള്‍ സുപ്രിം കോടതി തള്ളി
backup
May 16 2020 | 03:05 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ഹരജികള്‍ സുപ്രിംകോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് വിമര്‍ശിച്ച പരമോന്നത കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് തമിഴ്നാട്ടില്‍ പ്രത്യക്ഷ മദ്യവില്പന വിലക്കിയ മദ്രാസ് ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
മദ്യവില്പന സംബന്ധിച്ച മദ്രാസ് ഹൈക്കോടതി നടപടികളും സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരാണ് മദ്യവില്പനയുടെ മാര്‍ഗങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്.കെ കൗള്‍ നിരീക്ഷിച്ചു. മദ്യവില്പന വിലക്കണമെന്ന് ആവശ്യപ്പെട്ട നടന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് അടക്കം കോടതി നോട്ടിസ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."