408 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം: കൈറ്റ് ടെണ്ടര്‍ ക്ഷണിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു സ്കൂളുകളില്‍ അഞ്ചു കോടി രൂപ വീതവും 108 സ്കൂളുകളില്‍ മൂന്നു കോടി രൂപ വീതവും ചെലവഴിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ദേശീയ ടെണ്ടര്‍ വിളിച്ചു.
ഇതോടൊപ്പം 8 കോളജുകളിലും ശരാശരി 8 കോടി രൂപ വീതം അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെണ്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം 408 കോടി രൂപയ്ക്കുള്ള 34 ടെണ്ടറുകളും 'കിഫ്ബി' ധനസഹായത്തോടെ നടപ്പാക്കാനുള്ളതാണ്. ടെണ്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകളുടേയും കോളജുകളുടേയും പട്ടികwww.kite.kerala.gov.in ല്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ ഇടെണ്ടര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുളള ടെണ്ടറുകള്‍ സമര്‍പ്പിക്കാനുളള അവസാന തിയതി മാര്‍ച്ച് 30 ആണ്. മാര്‍ച്ച് 20ന് പ്രീബിഡ് യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."