അടിയന്തരാവസ്ഥയെ വിമര്‍ശിക്കാം, പക്ഷേ...
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ നിലനിന്ന 21 മാസത്തെ അടിയന്തരാവസ്ഥ സാധാരണക്കാരന് ഒരനുഗ്രഹംതന്നെയായിരുന്നു. പക്ഷേ അടിയന്തരാവസ്ഥയുടെ മറവില്‍ പൊലിസ്, സിവില്‍ ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ചു.
അടിയന്തരാവസ്ഥയുടെ മറവില്‍ പൊലിസ്, സിവില്‍ ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം, സത്യത്തില്‍ ഇന്ദിരാഗാന്ധി അറിഞ്ഞിരുന്നത് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമാണ് . അടിയന്തരാവസ്ഥ കൊണ്ടണ്ട് രാജ്യത്തിനുണ്ടണ്ടായ ദുരിതങ്ങളില്‍ ഇന്ദിരാഗാന്ധി തന്നെ ഖേദപ്രകടനം നടത്തിയിരുന്നു. തടവിലാക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതും അടിയന്തരാവസ്ഥ പിന്‍വലിച്ചതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്ദിരാഗാന്ധി തന്നെയായിരുന്നു.
രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും മറ്റും അടിയന്തരാവസ്ഥയില്‍ അരങ്ങേറിയ ക്രൂരതകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായിപ്പോവുകയാണുണ്ടണ്ടായത്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മതേതരത്വം സോഷ്യലിസം അഖണ്ഡത എന്നീ വാക്കുകള്‍ നമ്മുടെ ഭരണഘടനയില്‍ വരുന്നത്. അതും അടിയന്തരാവസ്ഥക്കാലത്ത്. മതേതരത്വം നിലനിര്‍ത്താന്‍ വേണ്ടണ്ടിയുള്ള മുറവിളിയാണ് ഇന്നീ രാജ്യത്ത് ഏറ്റവുമധികം ഉയരുന്നതും.
രാജ്യത്തിന്റെ നിലനില്‍പ്പിനെ ശക്തിപ്പെടുത്തിയ ഭരണഘടനാ ഭേദഗതികളാണ് 1976ലെ 42-ാം ഭരണഘടനാഭേദഗതി.
ഇന്ത്യയിലെ എല്ലാ മതനിരപേക്ഷകക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പിടിവള്ളിയാണ് ഈ ഭേദഗതി. അതേ സമയം ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയും.ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976ലെ ഭരണഘടനാഭേദഗതിയാണ് . ഇത് അടിയന്തിരാവസ്ഥാ കാലത്താണ്. ഭരണാധികാരി എന്ന നിലയില്‍ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്.
ഇന്ത്യന്‍ ഭരണഘടനയുടെ മൗലികതത്വങ്ങളാണ് മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സ്വതന്ത്രനീതിന്യായവ്യവസ്ഥയും. ഇവ മാറ്റാനോ ഭേദഗതി ചെയ്യാനോ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന് പരമോന്നത കോടതിയായ സുപ്രിംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ടണ്ട്.
സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ചത് 2002 ലെ ഗുജറാത്ത് വംശഹത്യയിലാണ്. നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തിലും എ.ബി. വാജ്‌പേയി കേന്ദ്രത്തിലും അധികാരത്തില്‍ ഉള്ളപ്പോഴാണ് ഗുജറാത്ത് വംശഹത്യ. ഗോധ്ര കൂട്ടക്കൊല, ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി കൂട്ടക്കൊല, നരോദപാട്യ കൂട്ടക്കൊല, സര്‍ദാര്‍പൂര്‍ കൂട്ടക്കൊല, എന്നിവയില്‍ ജനങ്ങളെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. പെണ്‍കുട്ടികളേയും സ്ത്രീകളേയും കൂട്ട മാനഭംഗത്തിനിരയാക്കി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2002ല്‍ ഗുജറാത്തില്‍ കൗസര്‍ബാനുവും 2018ല്‍ കശ്മിരിലെ കത്‌വ ബാലികയും കൊടുംക്രൂരതക്കിരയായി.
ജനതാഭരണകാലത്തെ ഏറ്റവും ക്രൂരമായ സംഭവമായിരുന്നു ബിഹാറിലെ ബല്‍ചിയിലെ ഹരിജനങ്ങളുടെ കൂട്ടക്കൊല. ഈ ഭരണകാലത്തുതന്നെയാണ് ഉത്തര്‍പ്രദേശിലെ പാന്ത് നഗറില്‍ വെടിവയ്പില്‍ 80ലധികം തൊഴിലാളികള്‍ മരണപ്പെട്ടത്. കൂലിചോദിച്ചതിനാലായിരുന്നു വെടിവയ്പ്പ്.
ഇത്തരത്തിലുള്ള ക്രൂരതകളൊന്നുംതന്നെ അടിയന്തരാവസ്ഥയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എഴുപതുകളില്‍ കേരളത്തില്‍ നക്‌സലൈറ്റ് പ്രവര്‍ത്തനം വളരെ ശക്തമായിരുന്നു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് അവര്‍ നടപ്പിലാക്കിക്കൊണ്ടണ്ടിരുന്നു. പൊലിസിനെ വെല്ലുവിളിച്ച പ്രവര്‍ത്തനമായിരുന്നു അവരുടേത്. നക്‌സല്‍ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട എഞ്ചിനിയറിങ് വിദ്യാര്‍ഥി രാജനോട് പൊലിസ് ഉദ്യോഗസ്ഥര്‍ വളരെ ക്രൂരമായി പെരുമാറി. ലോക്കപ്പ് മര്‍ദനത്തില്‍ രാജന് ജീവന്‍ നഷ്ടമായി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമായിരുന്നു അത്. രാജനെ അറസ്റ്റ് ചെയ്തതും ലോക്കപ്പിലിട്ടതും പൊലിസിന്റെ മാത്രം തീരുമാനമായിരുന്നു.
അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഒരുത്തരവും പൊലിസിന് നല്‍കിയിട്ടില്ലായിരുന്നു.
1977നു ശേഷവും നിരവധി
പൊലിസ് അതിക്രമങ്ങളും കസ്റ്റഡിമരണങ്ങളും കേരളത്തിലുണ്ടണ്ടായി. ഭുവനേന്ദ്രന്‍, വടക്കാഞ്ചേരി രാജന്‍, കുഞ്ഞീവി തുടങ്ങി വരാപ്പുഴ ശ്രീജിത്ത് വരെ എത്തിനില്‍ക്കുന്നു കസ്റ്റഡിമരണങ്ങളുടെ പട്ടിക.
മനുഷ്യാവകാശങ്ങള്‍ രാജ്യത്ത് നിരന്തരം ലംഘിക്കപ്പെടുകയാണ്. അടിയന്തരാവസ്ഥ കാലത്ത് നിരവധി രാഷ്ട്രീയനേതാക്കള്‍ക്ക് ജയിലില്‍ കഴിയേണ്ടണ്ടിവന്നിട്ടുണ്ടണ്ട്. ഇന്നും വിചാരണയൊന്നുമില്ലാതെ ആയിരക്കണക്കിന് പേര്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."