പരിചരിക്കാന്‍ ആളില്ലാത്ത ലക്ഷ്മിക്കുട്ടിയമ്മക്ക് ഇനി ഹിമയുടെ തണല്‍
കാളികാവ്: ജീവിതത്തില്‍ ഒറ്റപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മക്ക് വര്‍ധക്യത്തില്‍ ഹിമയുടെ കാവല്‍. കാളികാവ് പൂങ്ങോട് കവുങ്ങലിലെ കൊടിയത്ത് ലക്ഷ്മിക്കുട്ടിയമ്മ(84) എട്ട് വര്‍ഷമായിട്ട് തനിച്ചാണ് താമസിക്കുന്നത്. സഹോദരിയുടെ മരണപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം കഴിച്ചിട്ടില്ലത്ത ലക്ഷ്മിക്കുട്ടിയമ്മ കാളികാവ് പഞ്ചായത്ത് പരിരക്ഷാ പ്രവര്‍ത്തകരുടെ പരിചരണത്തിലായിരുന്നു. വാര്‍ധക്യ സഹജമായ പ്രയാസം നേരിടുന്ന ലക്ഷ്മിക്കുട്ടിയമ്മയെ മൂന്ന് വര്‍ഷമായി പരിരക്ഷാ സിസ്റ്റര്‍ ഷീബയുടെ നേതൃത്വത്തിലുള്ള ജീവനക്കാരെത്തിയാണ് കുളിപ്പിക്കുന്നതും മറ്റു പല ആവശ്യകാര്യങ്ങളുമൊക്കെ ചെയ്ത് കൊടുക്കുന്നത്.
വീടുണ്ടെങ്കിലും പ്രയാസങ്ങള്‍ നേരിട്ടു തുടങ്ങിയതോടെ പരിചരിക്കന്‍ ആളില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ പരിചരണം ഹിമ കെയര്‍ ഹോം പ്രര്‍ത്തകര്‍ ഏറ്റെടുക്കുന്നത്. അടയ്ക്കാക്കുണ്ടിലെ അശരണര്‍ക്കായ് ഒരുക്കിയ ഹിമയില്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് പരിചരണവും കൂട്ടുകൂടാന്‍ ആളെയും ലഭിക്കുമെന്നതാണ് ഏറെ ആനന്ദകരം. കാളികാവ് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിക്കുട്ടിയമ്മയെ ഇന്നലെ ഹിമകെയര്‍ ഹോം പ്രവര്‍ത്തകരായ ഫരീദ് റഹ്മാനി കാളികാവ്, സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാവുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സ്വീകരിച്ചു.
കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍, കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു, മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. മുഹമ്മദ് നജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഫൈറ, നീലേങ്ങാടന്‍ മൂസ, കുഞ്ഞാപ്പ ഹാജി, പരിരക്ഷ സിസ്റ്റര്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."