HOME
DETAILS
MAL
റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപ് അതീവ ജാഗ്രതയില്‍
backup
May 16 2020 | 03:05 AM
ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ലാദേശിലെ ക്യാംപിലെ രണ്ടുപേര്‍ക്കു കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ ക്യാംപിലെ അന്‍പതിനായിരത്തിലേറെ പേര് താമസിക്കുന്ന ഒരു ബ്ലോക്ക് പൂര്‍ണമായും അടച്ചു. ഇവിടെനിന്ന് ആരെയും പുറത്തുപോകാനോ അകത്തു പ്രവേശിക്കാനോ അനുവദിച്ചിട്ടില്ല.
കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു സംശയിക്കുന്നവരെയെല്ലാം ആദ്യ ഘട്ടത്തില്‍ പരിശോധനയ്ക്കു വിധേയരാക്കും.
തുടര്‍ന്ന് ക്യാംപിലെ എല്ലാരെയും പരിശോധനയ്ക്കു വിധേയരാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."