പരസ്യം നല്‍കില്ലെന്ന് സര്‍ക്കാര്‍; പ്രതിഷേധവുമായി മാധ്യമങ്ങള്‍
ജമ്മു: ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തീരുമാനത്തിനെതിരേ ഇന്നലെ പുറത്തിറങ്ങിയ എല്ലാ പത്രങ്ങളും ഒന്നാം പേജ് ശൂന്യമാക്കി പുറത്തിറക്കി പ്രതിഷേധിച്ചു. പ്രമുഖ പത്രങ്ങളായ ഗ്രേറ്റര്‍ കശ്മിര്, കശ്മിര് റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് പരസ്യം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ജമ്മുകശ്മിര്‍ എഡിറ്റേഴ്സ് ഗില്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പേജ് ശൂന്യമാക്കി പുറത്തിറക്കിയത്.
പരസ്യം നല്‍കില്ലെന്ന് അറിയിച്ചുകൊണ്ട് രേഖാമൂലം ഈ രണ്ട് പത്രങ്ങള്‍ക്കും ഗവണ്മെന്റ് അറിയിപ്പ് നല്‍കിയിട്ടില്ല. വാക്കാലുള്ള പരാമര്‍ശമായിരുന്നു ഇതെന്നാണ് ഗ്രേറ്റര്‍ കശ്മിരും കശ്മിര് റീഡറും പറയുന്നത്. എന്ത് കാരണത്താലാണ് പരസ്യം നല്‍കില്ലെന്ന് പറയുന്നതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ചോദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."