സിറ്റിഫ്ലവർ ഗ്രൂപ്പിന്റെ സഹായത്തോടെ നവോദയ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നൽകി
റിയാദ്: മലാസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാൻപവർ കമ്പനിയിലെ വനിതാ തൊഴിലാളികൾക്ക് സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റിന്റെ സഹായത്തോടെ നവോദയ ഭക്ഷ്യ വസ്തുക്കൾ ക്യാമ്പിലെത്തിച്ചു നൽകി. നേരത്തെ സമ്പൂർണ്ണ കർഫ്യൂ സമയത്തും ഇവിടെ നവോദയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിൽ സ്കൂളുകളിലെ ക്ളീനിങ് ജോലി ചെയ്തിരുന്ന സ്ത്രീകൾ മാസങ്ങളായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പളവും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. വളരെ കുറച്ചുപേർക്ക് ചില വലിയ മാളുകൾ കേന്ദ്രീകരിച്ചു ജോലിയുണ്ട്. ഇതിൽ 30- ഓളം പേർ മലയാളികളായ സ്ത്രീകളാണ്. ഇവരാണ് നവോദയയെ ബന്ധപ്പെട്ട് സഹായം തേടിയത്. സ്ത്രീകളുടെ അവസ്ഥ അറിഞ്ഞ സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റാണ് എല്ലാവർക്കുമുള്ള ഭക്ഷ്യസാധനങ്ങൾ സൗജന്യമായി നൽകിയത്. നവോദയ പ്രവർത്തകരായ ബാബുജി, വിക്രമലാൽ, ഷാജു പത്തനാപുരം എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."