നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറലാശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ പൊട്ടിത്തെറിയും തീപ്പിടുത്തവും. സംഭവസമയത്ത് യൂനിറ്റിലുണ്ടായിരുന്ന അഞ്ചു രോഗികളും ടെക്‌നീഷ്യന്മാരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സ്വിച്ച് ബോര്‍ഡിലാണ് പൊട്ടിത്തെറിയും തീപ്പിടുത്തവുമുണ്ടായത്. ഈ സമയം ഒരാള്‍ ഡയാലിസിസിന് വിധേയനാവുകയായിരുന്നു. മറ്റു നാലുപേര്‍ അതിനുള്ള തയാറെടുപ്പിലും. തീ ആളികത്തിയപ്പോള്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രോഗിയും ടെക്‌നീഷ്യന്മാരില്‍ ചിലരും ഒഴികെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
ജനറേറ്റര്‍ ഇല്ലാത്തതിനാല്‍ ബാറ്ററിയിലാണ് ഇവിടെ ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അഞ്ചു മെഷീനുകളാണുളളത്. ഇടയ്ക്ക് കറണ്ട് പോയാല്‍ ഡയാലിസിസ് പകുതിവഴിയില്‍ മുടങ്ങുക പതിവാണെന്ന് രോഗികള്‍ പറയുന്നു., ബാറ്ററികള്‍ക്ക് കറണ്ട് പോയ് കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തന ശേഷിയുളളു. ഒരു രോഗിക്ക് ഡയാലിസിസ് പൂര്‍ത്തിയാക്കാന്‍ നാലുമണിക്കൂറാണ് വേണ്ടത്.
തീപ്പിടുത്തമുണ്ടായതിനു സമീപത്തായിരുന്നു ഡയാലിസിസിന് ആവശ്യമായ ആസിഡും കത്താന്‍ സാധ്യതയുളള സ്പിരിറ്റ് , കോട്ടന്‍ , പവര്‍ സപ്ലൈ നല്‍കുന്ന ബാറ്ററികള്‍ എന്നിവയും സൂക്ഷിച്ചിരുന്നത്. ഇവിടേക്ക് തീ പടരാതിരുന്നതും വന്‍അപകടം ഒഴിവാക്കി. യൂനിറ്റിനുള്ളില്‍ തന്നെയാണ് ബാറ്ററി റൂമും , മെഡിസിനല്‍ സ്റ്റോറും സജ്ജീകരിച്ചിരിക്കുന്നത്.
യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളുമില്ലാത്ത ഇവിടെ അപകടഭീഷണിയിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. രണ്ട് ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലത്താണ് ഇപ്പോള്‍ അഞ്ചു മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തീപ്പിടുത്തത്തിന് കാരണമെന്ന് രോഗികളും നാട്ടുകാരും ആ രോപിച്ചു. വിവരമറിഞ്ഞെ് നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ ഡയാലിസിസ് യൂനിറ്റ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."