ജില്ലാ ഇസ്‌ലാമിക കലാമേള: വടകര മേഖല ജേതാക്കള്‍
കുറ്റിക്കാട്ടൂര്‍: മാപ്പിളപ്പാട്ടിന്റെ ഇശലും പടപ്പാട്ടിന്റെ താളവും പെയ്തിറങ്ങിയ കോഴിക്കോട് ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ വടകര മേഖല ജേതാക്കളായി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ കാംപസില്‍ നടന്ന കലാമേളയില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കലാ മത്സരങ്ങളാണ് അരങ്ങേറിയത്.
നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത വാശിയേറിയ കലാമത്സരത്തില്‍ 301 പോയിന്റോടെയാണ് വടകര മേഖല ഒന്നാംസ്ഥാനം നേടിയത്. 276 പോയിന്റ് നേടി താമരശേരി മേഖല രണ്ടാം സ്ഥാനവും 265 പോയിന്റ് നേടി കോഴിക്കോട് മേഖല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ താമരശ്ശേരി മേഖല 66 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 95 പോയിന്റ് നേടി വടകര മേഖല ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായി.
94 പോയന്റോടെയാണ് കോഴിക്കോട് മേഖല സീനിയര്‍ വിഭാഗത്തില്‍ ജേതാക്കളായത്. സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും വടകര മേഖല തന്നെയാണ് ജേതാക്കള്‍.
മുഅല്ലിം ഫെസ്റ്റില്‍ 72 പോയിന്റ് നേടി നരിക്കുനി റൈഞ്ച് ഒന്നാം സ്ഥാനവും 54 പോയിന്റ് നേടി രാമനാട്ടുകര റെയ്ഞ്ച് രണ്ടാം സ്ഥാനവും നേടി.
സുകൃതം കൈയെഴുത്ത് മാസികയില്‍ ഫറോക്ക്, കോഴിക്കോട് മേഖല ഒന്നാം സ്ഥാനവും നരിക്കുനി, താമരശ്ശേരി മേഖല രണ്ടാം സ്ഥാനവും കടിയങ്ങാട്, കുറ്റ്യാടി മേഖല മൂന്നാം സ്ഥാനവും നേടി.
വിവിധ ഇനങ്ങളിലായി അഞ്ചു വേദികളിലാണ് കലാമത്സരങ്ങള്‍ നടന്നത്. ഫലം അറിയിക്കാനായി സ്വാഗതം സംഘത്തിന്റെ അഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഒരുക്കിയിരുന്നു. സമയ ബന്ധിതമായി പരിപാടികള്‍ ക്രമീകരിച്ചു സംഘാടക സമിതിയും മികവ് പുലര്‍ത്തി.
സമാപന സമ്മേളനം ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി കോയ അധ്യക്ഷനായി.
ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, ജന.സെക്രട്ടറി ഹസൈനാര്‍ ഫൈസി, യമാനിയ്യ അറബിക് കോളജ് സെക്രട്ടറി ആര്‍.വി കുട്ടിഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, കെ മരക്കാര്‍ ഹാജി, എ സലീം ഹാജി, പൊതാത്ത് മുഹമ്മദ് ഹാജി, ആര്‍.വി അബ്ബാസ് ദാരിമി സംബന്ധിച്ചു. കണ്‍വീനര്‍ ആര്‍.വി സലീം സ്വാഗതവും അംജദ്ഖാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."