അസി.ട്രാഫിക് കമ്മിഷണര്‍ക്കെതിരേ ആദ്യ ഭാര്യ രംഗത്ത്
കോഴിക്കോട്: കോഴിക്കോട് അസി. ട്രാഫിക് കമ്മീഷണര്‍ എ.കെ ബാബുവിനെതിരേ ആദ്യ ഭാര്യ ആരോപണവുമായി രംഗത്ത്. തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്യുകയും തന്നെ പീഡിപ്പിക്കുകയും ബന്ധുക്കളെയും തന്നെയും കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായാണ് പരപ്പന്‍ പൊയില്‍ രാരോത്ത് ഗവ.സ്‌കൂളിലെ അധ്യാപിക കൂടിയായ സുപ്രഭ രംഗത്തെത്തിയിരിക്കുന്നത്.
പരപ്പന്‍ പൊയിലിലെ വീട്ടില്‍ താമസിക്കുന്ന സുപ്രഭയെ മോശക്കാരിയായി ചിത്രീകരിക്കുകയാണ് തന്റെ ഭര്‍ത്താവെന്നും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടും തന്റെ വിഷയത്തില്‍ ഇടപെടലുകളുണ്ടായില്ലെന്നും യുവതി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാബു വയനാട്ടിലെ മീനങ്ങാടി സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന സമയത്താണ് സുപ്രഭയുമായുള്ള വിവാഹം നടന്നത്. ജോലിക്കയറ്റം ലഭിച്ച ഭര്‍ത്താവ് കോഴിക്കോടെത്തിയപ്പോള്‍ നടക്കാവിലെ പൊലിസ് ക്വാട്ടേഴ്‌സില്‍ ഒന്നിച്ച് താമസിച്ചു.പരപ്പന്‍ പൊയില്‍ സ്‌കൂളില്‍ ജോലി ലഭിച്ചതോടെ താന്‍ അവിടേക്ക് താമസം മാറ്റിയെന്നും ഭര്‍ത്താവ് ക്വാര്‍ട്ടേഴ്‌സില്‍ തങ്ങിയെന്നും സുപ്രഭ പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവിന് പിന്നീട് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള സൂചനകള്‍ തനിക്ക് ലഭിച്ചു. തുടക്കത്തില്‍ തന്റെ സുഹൃത്താണ് ഇതെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. എന്നാല്‍ 2013 മാര്‍ച്ചില്‍ ഭര്‍ത്താവ് താമസിക്കുന്ന കോഴിക്കോട്ടെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ അവിടെ ഒരു സ്ത്രീയെ കാണുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ താന്‍ ബാബുവിന്റെ ഭാര്യയാണെന്ന് പറഞ്ഞു. തുടര്‍ന്ന് ബാബു തന്നെ മുഖത്തടിച്ച് പുറത്താക്കി. വനിതാ പൊലിസുകാരിയായ ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെന്നും ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടെന്നും സുപ്രഭ പറഞ്ഞു. ഇതു സംബന്ധിച്ച് താമരശേരി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."