രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കും: നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി
ദോഹ: നാട്ടിലേക്ക് മടങ്ങേണ്ടവരുടെ രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം പുറപ്പെടുന്നതിന് വളരെ മുമ്പ് തന്നെ മുഴുവന്‍ യാത്രക്കാരുടെയും ക്ലിയറന്‍സ് ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ തുടര്‍ന്നാല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനും സമയത്ത് അപ്രൂവല്‍ ലഭിക്കുന്നതിനും തടസമാവും. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാനായി വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിച്ച് രജിസ്റ്റര്‍ ചെയ്തവര്‍ പലരും ടിക്കറ്റ് വാങ്ങാനായി വിളിക്കുമ്പോള്‍ പിന്മാറുന്നുണ്ട്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും യോഗ്യരായ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്ക് മടങ്ങണമെന്ന് പൂര്‍ണമായും ഉറപ്പിച്ചിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."