ബയേണ്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
മ്യൂണിക്ക്: ബുണ്ടസ്‌ലിഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. തുടര്‍ച്ചയായി തോല്‍വികളും സമനിലയും കാരണം ലീഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഗതികിട്ടാത്ത നിലയിലായിരുന്നു ബയേണ്‍. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡോര്‍ട്മുണ്ടിന്റെ തുടര്‍ പരാജയങ്ങളാണ് ബയേണിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 25ാം റൗ@ണ്ട് മത്സരത്തില്‍ ബയേണ്‍ ഹോംഗ്രൗണ്ട@ില്‍ 6-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ തരിപ്പണമാക്കുകയായിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുമായി മികച്ചുനിന്നപ്പോള്‍ സെര്‍ജി ഗാബ്രി, ജെയിംസ് റോഡ്രിഗസ്, തോമസ് മുള്ളര്‍, ജോസുഹ കിമ്മിച്ച് എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ട@ു. ലീഗിലെ 25ാം റൗ@ണ്ട് മത്സരത്തില്‍ ഒന്നാം സ്ഥാനത്തുണ്ട@ായിരുന്ന ഡോര്‍ട്മു@ണ്ട് 3-1ന് വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ര@ണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോള്‍ ശരാശരിയിലാണ് ബയേണ്‍ ഡോര്‍ട്മു@ണ്ടിനെ പിറകിലാക്കിയത്. മാര്‍കോ റൂയീസ്, പാകോ അല്‍കാസര്‍, ക്രിസ്റ്റിയാന്‍ പുലിസിക്ക് എന്നിവരുടെ ഗോളില്‍ ഡോട്മു@ണ്ട് 3-1ന് സ്റ്റുഗര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ആദ്യമാണ് ബയേണ്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നത്. 25 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റ് വീതമാണ് ബയേണിനും ഡോര്‍ട്മുണ്ട@ിനുമുള്ളത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ര@ണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ ബയേണ്‍ ലീഗില്‍ ഒന്നാമതെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വോള്‍വ്‌സ് ബര്‍ഗിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്തതോടെയാണ് ബയേണിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴിതെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."