സിറ്റിക്കും ലിവര്‍പൂളിനും ജയം; ടോട്ടനത്തിന് തോല്‍വി
ലണ്ടണ്ടന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. റഹീം സ്റ്റിര്‍ലിങിന്റെ ഹാട്രിക്കിന്റെ കരുത്തില്‍ 3-1 എന്ന സ്കോറിന് സിറ്റി വാട്ഫോര്‍ഡിനെയാണ് തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം സതാംപ്ടനോട് പരാജയപ്പെട്ടു. താരതമ്യേന ദുര്‍ബലരായ സതാംപ്ടനാണ് 2-1ന് ടോട്ടനമിനെ ഞെട്ടിച്ചത്. ഒന്നാംപകുതിയില്‍ ഹാരി കെയ്നിലൂടെ ലീഡ് പിടിച്ചതിനു ശേഷമായിരുന്നു ടോട്ടനം സതാംപ്ടനോട് തോല്‍വി വഴങ്ങിയത്. ഹാട്രിക് നേടിയ റഹീം സ്റ്റിര്‍ലിങാണ് വാട്ഫോര്‍ഡിനെതിരേ സിറ്റിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ജെറാര്‍ഡ് ഡെലോഫുവാണ് വാട്ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. 46, 50, 59 മിനുട്ടുകളിലായിരുന്നു സ്റ്റിര്‍ലിങ്ങിന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 4-2 എന്ന സ്കോറിന് ബേണ്‍ലിയെ പരാജയപ്പെടുത്തി. ബ്രസീല്‍ താരം ഫിര്‍മീഞ്ഞോയും സെനഗല്‍ താരം സാഡിയോ മാനെയും ലിവര്‍പൂളിനായി ഇരട്ടഗോളുകള്‍ സ്വന്തമാക്കി. ആറാം മിനുട്ടില്‍ ആശ്ലി വെസ്റ്റ് വുഡിലൂടെ ആദ്യം ഗോള്‍നേടി ബേണ്‍ലി ലിവര്‍പൂളിനെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് ലിവര്‍പൂള്‍ തിരിച്ചുവരുകയായിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 73 പോയിന്റായി.
ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 74 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ബ്രൈടനോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബേണ്‍മൗത്ത് ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ത്തു. 3-1 എന്ന സ്കോറിന് ലെസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. വെസ്റ്റ് ഹാമിനെ കാര്‍ഡിഫ് സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എവര്‍ട്ടനെ നേരിട്ട ന്യൂകാസില്‍ 3-2 എന്ന സ്കോറിന് ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനോട് ചെല്‍സി സമനിലയില്‍ കുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."