ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍: കേരളം എന്‍.ഒ.സി നല്കി
തിരുവനന്തപുരം: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിന് കേരളം എന്‍.ഒ.സി നല്കി.കേരളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിനായി അനുമതി ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ച് കത്ത് എഴുതിയിരിക്കുന്നത്.
എന്നാല്‍ ട്രെയിന്‍ എന്ന് പുറപ്പെടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ മാര്‍ഗമില്ലാതായതോടെ കേരളത്തിലേക്ക് കാല്‍നടയായി മടങ്ങാന്‍ തീരുമാനമെടുത്ത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.വിദ്യാര്‍ഥികളോട് ഉടന്‍ ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൗസില്‍ അടക്കം നിരന്തരം ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.മെയ് 17ന് കാല്‍നടയായി യാത്ര ആരംഭിക്കാനാണ് പദ്ധതിയെന്നാണ് ഡല്‍ഹി വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നത്.
എന്നാല്‍ വിദ്യാര്‍ഥികളുടെ ആശങ്ക കണക്കിലെടുത്ത് ഉടന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ്, എസി ട്രെയിന്‍ ഫെയര്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാന്‍ തടസമായിരുന്നു. തുടര്‍ന്നാണ് നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ മാര്‍ഗ്ഗം തേടിയത്.ഡല്‍ഹിയിലെ ഹെല്പ് ഡസ്ക് വഴിയാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."