HOME
DETAILS
MAL
വ്യവസായ മേഖലയില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ച് യോഗി സര്‍ക്കാര്‍
backup
May 16 2020 | 09:05 AM
ലഖ്നോ: വ്യവസായ മേഖലയില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവാദമായതോടെയാണ് പിന്‍വലിച്ചത്.
മെയ് എട്ടിനാണ് വിവാദ ഉത്തരവിറക്കിയത്. ജൂലൈ 19 വരെ അധികസമയ ജോലി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവിറക്കിയത്.
നിലവിലുള്ള ഫാക്ടറീസ് ആക്ട് പ്രകാരം എട്ട് മണിക്കൂര്‍ ജോലിയാണ് ഒരാളെ കൊണ്ട് ചെയ്യിക്കാനാവുക. ഇത് 12 മണിക്കൂര്‍ വരെയാകാമെന്നാണ് നീട്ടിയ ഉത്തരവില്‍ പറഞ്ഞത്.
ഉത്തരവിനെതിരെ യു.പിയിലെ തൊഴിലാളി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഉത്തരവ് പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."