HOME
DETAILS

കെ.ടെറ്റ് പരീക്ഷ: സര്‍വിസിലുള്ള അധ്യാപകര്‍ ആശങ്കയില്‍

  
backup
June 24 2018 | 20:06 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8

 

 

 


കൊണ്ടോട്ടി: അധ്യാപക തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് നടപ്പാക്കിയ കെ.ടെറ്റ് പരീക്ഷയില്‍ കുരുങ്ങി ആയിരങ്ങള്‍ ആശങ്കയില്‍. 2012 മാര്‍ച്ച് മുതല്‍ സര്‍വിസില്‍ കയറിയ അധ്യാപകര്‍ക്കാണ് കെ.ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത്. 2018 വരെ കാലാവധി നല്‍കിയെങ്കിലും ഇതിനു സാധ്യമാകാത്തതിനാല്‍ സര്‍ക്കാര്‍ 2019 വരെ സാവകാശം നല്‍കിയിരിക്കുകയാണ്. ടി.ടി.സി, ബി.എഡ് തുടങ്ങി അധ്യാപകരായി ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച അക്കാദമിക് യോഗ്യതകളുള്ളവര്‍ വീണ്ടും അധികയോഗ്യത നേടണമെന്നത് ന്യായീകരിക്കാനാവില്ലെന്നാണ് അധ്യാപകരുടെ വാദം. കഴിഞ്ഞവര്‍ഷം ഒരു അധ്യാപിക കെ.ടെറ്റ് പാസാകാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു.
കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിവിധ കാറ്റഗറികളിലായാണു നടന്നുവരുന്നത്. എല്‍.പി വിഭാഗത്തിനു കാറ്റഗറി ഒന്ന്, യു.പി വിഭാഗത്തിനു കാറ്റഗറി രണ്ട്, ഹൈസ്‌കൂള്‍ കാറ്റഗറി മൂന്ന് എന്നിങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ പ്രാവശ്യവും ആയിരക്കണക്കിനു പേര്‍ പരീക്ഷ എഴുതുന്നുണ്ടെങ്കിലും ചുരുങ്ങിയ ശതമാനം പേര്‍ മാത്രമാണു യോഗ്യത നേടുന്നത്. അധികയോഗ്യതയുടെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍.
സര്‍ക്കാര്‍ പി.എസ്.സി മുഖേന തിരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് നാലു വര്‍ഷത്തിനു ശേഷമാണ് അധിക യോഗ്യത നിര്‍ബമന്ധമാക്കിയത്. പക്ഷേ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നാലു വര്‍ഷം മുന്‍പ് നിയമം നടപ്പാക്കിയതിലെ വൈരുദ്ധ്യവും അധ്യാപകര്‍ ചോദ്യം ചെയ്യുന്നു. വിദ്യഭ്യാസ വകുപ്പിലെ തന്നെ ഒരേ തസ്തികകയില്‍ ഒരേസമയം ജോലി ചെയ്യാന്‍ രണ്ടുതരം നിബന്ധനയിലൂടെ യോഗ്യത വേണ്ടിവരുന്ന അവസ്ഥയാണെന്ന് അധ്യാപകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago