HOME
DETAILS
MAL
നടപ്പാതയിലും ബസ്സ്റ്റോപ്പിലും വഴിയോരക്കച്ചവടം
backup
April 12 2017 | 05:04 AM
കോഴിക്കോട്: നടപ്പാതകളിലും ബസ് സ്റ്റോപ്പുകളിലും വഴിയോരക്കച്ചവടം പൊടിപൊടിക്കുകയാണ്. മാനാഞ്ചിറയിലെ ബി.ഇ.എം സ്കൂളിന്റെ മുന്‍വശം മുതല്‍ പൊലിസ് ക്ലബ് വരെയുള്ള സ്ഥലമാണ് വഴിയോരക്കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത്.
മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളുമുള്‍പ്പെടെ 30ലധികം കച്ചവടക്കാരാണ് ഇവിടെയുള്ളത്. വസ്ത്രക്കച്ചവടക്കാരാണ് ഇതിലേറെയും. സൈക്കിളിലും ഉന്തുവണ്ടിയിലും തറയില്‍ തുണിയും ഫ്ളെക്സും വിരിച്ചുമാണ് കച്ചവടം.
കനത്തചൂടില്‍ നിന്ന് രക്ഷനേടുന്നതിന് വലിയ കുടകള്‍ സ്ഥാപിക്കുകയും ടാര്‍പായ വലിച്ച് കെട്ടുകയുമാണ് ചെയ്തിരിക്കുന്നത്. വിഷു അടുത്തതോടെ വരും ദിവസങ്ങളില്‍ വഴിയോരകച്ചവടതിരക്ക് കൂടിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."