എം.വി കരുതല്‍ ചരക്ക് കപ്പലില്‍ നിന്ന് കെണ്ടയ്നറുകള്‍ ബേപ്പൂര്‍ തുറമുഖത്തിറക്കി
ഫറോക്ക് : കഴഞ്ഞ ദിവസം ബേപ്പൂരിലെത്തിയ എം.വി കരുതല്‍ ചരക്ക് കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ തുറമുഖത്തിറക്കി. ഹാന്റലിങ്ങ് ക്രെയിന്‍ ഉപയോഗിച്ചാണ് കപ്പലില്‍ നിന്നും കണ്ടെയ്നറുകള്‍ തുറമുഖത്തേക്കിറക്കിയത്. സെറാമിക്സ് ടൈല്‍സുമായി മുംൈബയില്‍ നിന്നു തിങ്കളാഴ്ചയാണ് കൂറ്റന്‍ ചരക്ക് കപ്പല്‍ ബേപ്പൂരിലെത്തുന്നത്. ഇതു രണ്ടാതവണയാണ് കണ്ടെയനറുമായി കപ്പല്‍ തുറമുഖത്തെത്തുന്നത്. എട്ട് കണ്ടയ്നറുകളാണ് ബേപ്പൂരില്‍ ഇറക്കാനുണ്ടായിരുന്നത്. കണ്ടെയ്നറുകള്‍ ഇറക്കുന്ന ഹാന്റ്ലിങ് ക്രെയിന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഫഌഗ് ഓഫ് ചെയ്തു. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് അധ്യക്ഷനായി. പോര്‍ട്ട് ആന്റ് ഷിപ്പിങ് മാനേജര്‍ മുസാ അനസ്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ നെല്ലിക്കോട്ട് സതീഷകുമാര്‍, ടി. അനില്‍കുമാര്‍, ക്യാപ്റ്റന്‍ കെ.കെ ഹരിദാസ്, പി. സേതുമാധവന്, വിനോദിനി, അബ്ദുല്‍ മനാഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."