വാള്‍നട്ടും തോക്കും
റൈഫിളിന്റെ അഗ്രം നിര്‍മിക്കുന്നതിനായി നാം വാള്‍നട്ട് ട്രീ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
പുതുതായി നിയമിതരായ സൈനികരോട് പരിശീലകനായ സര്‍ജന്റ് ചോദിച്ചു. 'അത് മറ്റുള്ളവയെക്കാള്‍ കടുപ്പമേറിയതായതു കൊണ്ട ് '
'തെറ്റ് '
'കൂടുതല്‍ ഇലാസ്റ്റിസിറ്റിയുള്ളതു കൊണ്ട് '-വേറെയൊരുത്തന്റെ ഉത്തരം.
'അതും തെറ്റ് '
'അതിനു തിളക്കം കൂടുതലുള്ളതു കൊണ്ട് ' -വേറെയൊരുത്തന്റെ ഊഹം.
'അതുമല്ല എന്റെ പിള്ളേരെ' സര്‍ജന്റ് പറഞ്ഞു. 'നിങ്ങള്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. സത്യത്തില്‍ വാള്‍നട്ട് ട്രീ തന്നെ ഉപയോഗിക്കുന്നതെന്തു കൊണ്ടാണെന്നു ഞാന്‍ പറഞ്ഞുതരാം. അതിന് ഒരേയൊരു കാരണമേയുള്ളു. വളരെ സിംപിള്‍. ചട്ടങ്ങളില്‍ എഴുതിവച്ചിരിക്കുന്നത് അങ്ങിനെയാണ്! അതുതന്നെ കാരണം!!!'
ഈ കഥയിലെ സന്ദേശത്തിനു സമാനമായാണു നമ്മുടെ നാട്ടിലെ പല നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നത്!! കഴമ്പില്ലാത്ത വെറും അനുഷ്ഠാനങ്ങള്‍ പോലെ. 'ആത്മാര്‍ഥമായ അജ്ഞതയും നിഷ്‌കളങ്കമായ മഠയത്തവും. ഈ ലോകത്ത് അവയേക്കാള്‍ അപകടകരമായി മറ്റൊന്നുമില്ല' എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍
'ചീവേശിഴ ശി മഹഹ വേല ംീൃഹറ ശ ൊീൃല റമിഴലൃീൗ െവേമി ശെിരലൃല ശഴിീൃമിരല മിറ രീിരെശലിശേീൗ െേൌുശറശ്യേ' ങമൃശേി ഘൗവേലൃ ഗശിഴ, ഖൃ.
ഇനി ചില സമീപകാല അനുഭവങ്ങളിലേക്ക്.
നാലഞ്ചു വര്‍ഷം മുന്‍പാണു സംഭവം. ഒരു വി.ഐ.പിയുടെ കാര്‍ ദേശീയ പാതയിലൂടെ സാമാന്യം വേഗത്തില്‍ പോയ്‌ക്കൊണ്ടിരിക്കുന്നു. വടക്കന്‍ ജില്ലയില്‍നിന്ന് തിരുവനന്തപുരത്തേക്കാണു യാത്ര. ഇതിനിടെയാണ് വി.ഐ.പിയോടൊപ്പമുണ്ടായിരുന്ന ചിലര്‍ ശ്രദ്ധിച്ചത്. കുറച്ചുനേരമായ ഒരു കാര്‍ തങ്ങളുടെ പുറകിലായി വരുന്നുണ്ട്. പുറകില്‍ വരുന്നു എന്നതു മാത്രമാണ് പ്രശ്‌നമെങ്കില്‍ പോകട്ടെയെന്നുവയ്ക്കാം. ആ കാറിനു മുന്നില്‍ ലൈറ്റ് തെളിഞ്ഞുമിന്നുന്നുമുണ്ട്.
അവര്‍ക്കു സംശയമായി. പകല്‍ എന്തിനാണ് ഒരു സ്‌പെഷല്‍ ലൈറ്റ്? അതിലെന്തോ പ്രശ്‌നമുണ്ടല്ലോ. ഉടനെ മൊബൈലിലൂടെ അധികൃതര്‍ക്കു പരാതി പോയി. അവര്‍ കാറുകാരനെ വഴിയില്‍ പിടികൂടി. നോക്കുമ്പോള്‍ കേട്ടതു ശരിയാണ്. പട്ടാപ്പകല്‍ ഒരാവശ്യവുമില്ലാതെ ലൈറ്റിട്ടാണ് ആ 'ഭീകരന്‍' വണ്ടിയോടിച്ചു പോകുന്നത്! കടുത്ത നിയമലംഘനം.
എന്താണ് ആ ഭയങ്കരന്റെ ഉദ്ദേശ്യം. അന്വേഷിക്കണമല്ലോ. ചോദ്യം ചെയ്തപ്പോള്‍ ആ ഭയങ്കരന്‍ പറഞ്ഞത് മറ്റൊന്നാണ്. തന്റെ കാര്‍ പുതിയ മോഡലാണ്. വണ്ടി സ്റ്റാര്‍ട്ടായാല്‍ അതിന്റെ ലൈറ്റ് ഓണായിത്തന്നെയിരിക്കും. ഓഫാക്കുന്ന സിസ്റ്റമില്ല. ഏതായാലും ലോകത്തു നടക്കുന്ന പുതിയ കാര്യങ്ങള്‍ അറിയുന്ന നിയമപാലകര്‍ ഉണ്ടായിരുന്നത് രക്ഷയായി. ആധുനിക ശ്രേണിയിലെ കാറുകള്‍ക്ക് റണ്ണിങ് ലാമ്പ് എന്ന പുതിയ ആകര്‍ഷണീയ ഘടകമുണ്ട്, അതെപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കും എന്നു തിരിച്ചറിഞ്ഞതോടെ ആ ഭയങ്കരന്‍ വെറും പാവമായി മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ !! മലപോലെ വന്നത് മഞ്ഞുപോലെ പോയി.
ഇനി മറ്റൊരു സമീപകാല സംഭവം.
ദുബൈയിലേക്കു വിമാനം കയറാനെത്തിയ യുവാവില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസുകാര്‍ ബോംബ് കണ്ടെത്തിയതായിരുന്നു വാര്‍ത്ത. ഭീകരനെ പിടികൂടിയതറിഞ്ഞ് ആളുകള്‍ ഞെട്ടി. മംഗളൂരു വിമാനത്താവളത്തില്‍ ബോംബുമായി ഭീകരവാദിയെത്തിയെന്നു ചില ചാനലുകള്‍ ഫ്‌ളാഷടിക്കുക കൂടി ചെയ്തതോടെ സംഗതി കൊഴുത്തു. പുറത്തുള്ളവരും പരിഭ്രാന്തിയിലായി.
ഏതായാലും ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കാര്യം മനസിലായി. ആളുടെ കൈയിലുണ്ടായിരുന്നത് പവര്‍ബാങ്ക് എന്ന വസ്തുവാണ്. എന്താണീ ബാങ്ക്? മൊബൈല്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന നിസാരമായ ഉപകരണം. അവ പലതരമുണ്ടെന്ന വസ്തുത നേരത്തെ പരിചയമില്ലാത്തവരാണ് ആ പാവത്തെ ഭീകരനാക്കിയത്. ഏതായാലും ചോദ്യം ചെയ്യല്‍ കഴിയുമ്പോഴേക്കും ആളുടെ വിമാനം ദുബൈയിലേക്കു പുറപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും ദോഷം പറയരുതല്ലോ. കഥ ഒടുവില്‍ ശുഭപര്യവസായിയായി. യുവാവിനെ അധികൃതര്‍ തന്നെ വേറെ വിമാനത്തില്‍ കയറ്റിവിട്ടു. ആത്മാര്‍ഥമായ അജ്ഞതയും സത്യസന്ധമായ മഠയത്തവും!! മാര്‍ട്ടിന്‍ ലൂതര്‍ കിങ് അര നൂറ്റാണ്ടിലേറെക്കാലം മുന്‍പ് പറഞ്ഞതെത്ര ശരി.
സത്യത്തില്‍ ഈ രണ്ടു സംഭവങ്ങളിലെയും കഥാപാത്രങ്ങളില്‍ വില്ലന്മാര്‍ ആരുമില്ല എന്നതാണു കൗതുകകരമായ കാര്യം! എല്ലാവരും നിഷ്‌കളങ്കര്‍. റണ്ണിങ് ലാമ്പുള്ള പുതിയ മോഡല്‍ കാറുമായി സഞ്ചരിച്ച യുവാവ്. അതുകണ്ട് തെറ്റിദ്ധരിച്ച ശുദ്ധഗതിക്കാരായ വ്യക്തികള്‍. ആത്മാര്‍ഥത കൊണ്ട് മാത്രം പരാതിപ്പെട്ടവര്‍ !
വിധ്വംസക പ്രവര്‍ത്തനവുമായി ഇറങ്ങിയവനെ പിടികൂടാന്‍ പൊലിസിനെ സഹായിക്കേണ്ടത് ഉത്തമപൗരന്റെ ചുമതല മാത്രം!!
എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യാഗസ്ഥര്‍ക്കും യാതൊരു ദുരുദ്ദേശ്യവുമുണ്ടായിരുന്നില്ല. ഉള്ളതു വളരെ വളരെ നല്ല ഉദ്ദേശ്യം മാത്രം. ആകാശത്തുവച്ച് വിമാനം ബോംബുവച്ച് തകര്‍ക്കപ്പെടുന്നത് തടയുകയെന്നത് അവരുടെ ഉത്തരവാദിത്തമാണല്ലോ.
അപ്പോള്‍ എവിടെയാണ് പ്രശ്‌നം?
കാലികമായ അപ്‌ഡേറ്റിങ് ഇവര്‍ക്കൊന്നുമില്ല എന്നതാണു വലിയ പ്രശ്‌നം. പുതിയ കാലത്തിന്റെ പുതിയ രീതികളും ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടേണ്ടത് ഏതു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അടിസ്ഥാനപരമായ ഉത്തരവാദിത്തമായി കണക്കാക്കേണ്ടിയിരിക്കുന്നു. ചിലരുടെ അറിവില്ലായ്മയുടെ തിക്തഫലങ്ങള്‍ നിരപരാധികളായ മനുഷ്യര്‍ അനുഭവിക്കേണ്ടി വന്നു എന്നതാണ് ഈ സംഭവങ്ങളിലെല്ലാമുണ്ടായ സങ്കടകരമായ വസ്തുത.
ഇനി ഇത്തരം സംഭവങ്ങളിലെ കഥാപാത്രങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളുമാകുമ്പോഴോ? ഇതിലും എത്രയോ വലിയ ദുരന്തഫലങ്ങളുണ്ടാവുക. കാലികമായ പുതുവിജ്ഞാനം ആര്‍ജിച്ചിട്ടില്ലാത്ത അധ്യാപകര്‍ വരുത്തുന്ന അമളികളുടെയും തെറ്റായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതിന്റെയും തിക്തഫലങ്ങള്‍ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും ശിഷ്യസമൂഹത്തെ ബാധിക്കുക.
'തെറ്റായ അറിവിനെ സൂക്ഷിക്കുക. അറിവില്ലായ്മയെക്കാള്‍ അപായകരമാണവ എന്ന് ബര്‍ണാഡ് ഷാ.
'ആലംമൃല ീള ളമഹലെ സിീംഹലറഴല; ശ േശ ൊീൃല റമിഴലൃീൗ െവേമി ശഴിീൃമിരല' ഏലീൃഴല ആലൃിമൃറ ടവമം.
സ്വന്തം അജ്ഞതയുടെ വ്യാപ്തി തിരിച്ചറിയുകയാണു യഥാര്‍ഥ വിജ്ഞാനം എന്ന് കണ്‍ഫ്യൂഷ്യസ്. 'ഞലമഹ സിീംഹലറഴല ശ െീേ സിീം വേല ലഃലേി േീള ീില' െശഴിീൃമിരല'. ഇീിളൗരശൗ.െ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."