നഗരത്തിന്റെ ആരോഗ്യം പരിശോധന കര്‍ശനമാക്കി കോര്‍പറേഷന്‍
കോഴിക്കോട്: നഗരത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തുന്ന പരിശോധനകള്‍ കര്‍ശനമാക്കുന്നു. ഇന്നലെ നഗരപരിധിയിലെ ഐസ് ഫാക്ടറികളില്‍ നടത്തിയ പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്ത 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തീരദേശ മേഖലകളായ അത്താണിക്കല്‍, പുതിയാപ്പ, എലത്തൂര്‍ എന്നിവിടങ്ങളിലെ ഐസ് ഫാക്ടറികളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പിങ്കി ഐസ് പ്ലാന്റ്, ക്രിസ്റ്റല്‍ ഐസ് പ്ലാന്റ്, സിന്‍സിയര്‍ ഐസ് പ്ലാന്റ്, ഹിമാലയ ഐസ് പ്ലാന്റ്, കോസ്റ്റല്‍ ഐസ് പ്ലാന്റ്, കെ.വി.കെ ഐസ് പ്ലാന്റ്, ഫിഷര്‍മെന്‍ എന്റര്‍പ്രൈസസ്, കിട്ടന്‍ ഐസ്പ്ലാ്‌നറ്, ഗംഗോത്രി ഐസ് പ്ലാന്റ്, ശാസ്ത ഐസ്പ്ലാന്റ്, എ. വണ്‍ ഐസ് പ്ലാന്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഫിഷര്‍മെന്‍ എന്റര്‍പ്രൈസസില്‍ മാത്രമാണ് വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച മാത്തോട്ടത്തെ ഐശ്വര്യ ഐസ്പ്ലാന്റ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പൂട്ടിച്ചിരുന്നു. ഏഴുദിവസമാണ് പ്രശ്‌നപരിഹാരത്തിന് ഇവര്‍ക്ക് കാലാവധി നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, സീനിയര്‍ എച്ച്.ഐ. ശിവദാസന്‍, എച്ച്.ഐ. ചന്ദ്രന്‍, ജെ.എച്ച്.ഐ പ്രദീപ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."