ഭരണകൂട ഭീകരതക്ക് പൊലിസും സി.പി.എം നേതൃത്വവും സ്തുതി പാടുന്നു: ടി.സിദ്ദീഖ്
പേരാമ്പ്ര: റൂറല്‍ പൊലിസ് പരിധിയില്‍ വരുന്ന നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി ഭാഗങ്ങളില്‍ സി.പി.എം നടത്തുന്ന ഭരണകൂട ഭീകരതയ്ക്ക് പൊലിസും സി.പി.എം നേതൃത്വവും സ്തുതി പാടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മേഖലകളില്‍ ഉണ്ടായിട്ടുള്ള വ്യാപക അക്രമങ്ങളില്‍ ഒരു ഭാഗത്ത് സി.പിഎം ആണ് മുഖ്യ പ്രതികള്‍ .
മേഖലയില്സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ ഭീതിയിലാക്കി അക്രമം അഴിച്ചുവിടുകയാണ്. എല്ലാ ഭാഗത്തും ഉണ്ടാവുന്ന അക്രമങ്ങളില്‍ സി.പി.എം മുഖ്യ പ്രതികളാണ്. അണികള്‍ കൊഴിഞ്ഞു പോകുന്നതിലുളള വിദ്വേഷവും പകയും അക്രമത്തില്‍ കലാശിക്കുമ്പോള്‍ സംരക്ഷിക്കുന്നതും മൗനാനുവാദം നല്‍കുന്നതും പൊലിസാണ്. മിണ്ടാപ്രാണികളായ കോഴികളെ ചുട്ടെരിക്കുന്നതും ഗര്‍ഭിണികളായ സ്ത്രീകളുളള വീടാക്രമിക്കുന്നതും എന്ത് രാഷ്ട്രിയ മാന്യതയാണെന്ന് സി.പി.എം നേതൃത്വം മറുപടി പറയണം.
പണ്ട് കൂത്തുപറമ്പില്‍ പാപ്പിനിശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ പാമ്പുകളെയും മറ്റു മിണ്ടാപ്രാണികളെയും ചുട്ടെരിച്ച് നൃത്തം ചെയ്ത സംസ്ക്കാരത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സി.പി.എം ചേനോളിയില്‍ കോഴിഫാമിന് തീവെച്ച് നശിപ്പിച്ചതിലൂടെ തെളിയിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷകരുടെ റോളില്‍ രംഗത്ത് വരുന്ന സി.പി.എം പള്ളി ഇമാമിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചതും ലജ്ജാകരമാണ്.
ആക്രമണത്തിന് ഇരയായി വീടും സര്‍വ്വതും നശിച്ചവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ്. പേരാമ്പ്രയില്‍ ചേനോളിയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണ കൂട ഭീകരതക്കെതിരെ കോണ്‍ഗ്രസും യൂ ഡി എഫും പ്രതിരോധ പരിപാടികള്‍ നടത്താന്‍ ആലോചിച്ചു വരികയാണ്.
ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, സത്യന് കടിയങ്ങാട്, പി.വാസു മാസ്റ്റര്‍, ഇ അശോകന് മാസ്റ്റര്‍, കെ.കെ.വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി , മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 months agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 months agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 months agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 months agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
'യാത്രാ വിലക്ക് ലംഘനം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്ന് ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റം'