കനത്ത കാറ്റ്: ചെറുവണ്ണൂരില്‍ വ്യാപക കൃഷിനാശം
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശത്ത് വ്യാപക കൃഷിനാശം. മുയിപ്പോത്ത്, വെണ്ണാ റോട്ട്, കക്കറമുക്ക്, എന്നിവിടങ്ങളിലും പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂരിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് വ്യപക കൃഷിനാശമുണ്ടായത്. വെണ്ണാ റോട്ട് പട്ടേരിമണ്ണില്‍ അബ്ദുല്‍ അസീസ്, സഹോദരങ്ങളായ അബ്ദുല്‍ റഷീദ്, ഇസ്മായില്‍, മുനീര്‍ എന്നിവരുടെ 1100 ഓളം വാഴകളും പട്ടേരിമണ്ണില്‍ അമ്മതിന്റെ കവുങ്ങുകളും നശിച്ചു.
850 ഓളം വാഴകള്‍ കുലച്ച് മൂപ്പെത്താറായതാണ്. കക്കറ മുക്കില്‍ മാലേരി അമ്മദിന്റെ 100 വാഴ, കരിമ്പാങ്കണ്ടി ഇബ്രായി, കരുവമ്പത്ത് നാരായണ കുറുപ്പ് ,കരുവമ്പത്ത് ബാലന്‍, കുയ്യാണ്ടി മീത്തല്‍ കുഞ്ഞരിയന്‍, ബാലന്‍, കിണറുളളതില്‍ ജവാദ് എന്നിവരുടെ നൂറ്കണക്കിന് വാഴകള്‍, എരവട്ടൂരില്‍ കരുവാരക്കുന്നുമ്മല്‍ ശ്രീധരന്‍, കുറ്റിപ്പറമ്പില്‍ കനിയന്‍, കരിങ്ങാറ്റ കൃഷ്ണന്‍, പുളിഞ്ഞോളി ചന്ദ്രന്‍, കേളോത്ത് പ്രതീഷ് എന്നിവരുടെ വാഴക്കൃഷിയും കാറ്റില്‍ ഒടിഞ്ഞു. പ്രദേശത്ത് കൃഷിനാശത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."