ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: മുസ്‌ലിം ലീഗ്
പേരാമ്പ്ര: ചേനോളിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ വീടും,വാഹനങ്ങളും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ആക്രമണത്തില്‍ മൂന്ന് വീടുകള്‍ തകര്‍ക്കപ്പെടുകയും ഒരു മോട്ടോര്‍ബൈക്കും അയ്യായിരത്തോളം കോഴി കുഞ്ഞുങ്ങളുള്ള ഒരു ഫാമും അഗ്‌നിക്കിരയാക്കപെടുകയും ചെയ്തു.
ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മിസ്‌ലിം ലീഗ് ആരോപിച്ചു.
ഇത്രയും വലിയ കലാപവും ആക്രമണവും ഉണ്ടായിട്ടും പ്രാദേശിക ഭരണകൂടം പോലും സംഭവ സ്ഥലം സന്ദര്‍ശിക്കാത്തത് കൂടുതല്‍ പ്രധിഷേധത്തിന് ഇടയാക്കുന്നു. ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത പക്ഷം മുസ്ലിം ലീഗ് ശക്തമായ സമരപരിപാടികള്‍ക്ക്
നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.യോഗത്തില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
സി .പി .എ അസീസ്,കല്ലൂര്‍ മുഹമ്മദാലി ,ആര്‍.കെ മൂസ്സ, വി.പി റിയാസ് സലാം, പി.സി മുഹമ്മദ് സിറാജ്, സലിം മിലാസ്,വയലാളി കുഞ്ഞമ്മദ്, ഹംസ മാവിലാട്ട്, വി.എന്‍.ജാഫര്‍ മാസ്റ്റര്‍, മുജീബ് കിഴക്കയില്‍, പി.ഹാരിസ്,ഷമീം അഹമ്മദ് സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്‍.കെ മുനീര്‍ സ്വാഗതവും സി.അമ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."