സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചവരിൽ 66 ശതമാനം വിദേശികൾ, യുവാക്കൾ 87 ശതമാനം, ഇത് വരെ നടത്തിയത് 548,023 ടെസ്‌റ്റുകൾ; അറിയാം പൂർണ്ണ വിവരങ്ങൾ
റിയാദ്: സഊദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ച 2840 വൈറസ് ബാധിതരിൽ വിദേശ പൗരന്മാരാണ് ഏറ്റവും കൂടുതൽ. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 66 ശതമാനം വിദേശികളാണ് ബാക്കി 34 ശതമാനം സ്വദേശി പൗരന്മാരുമാണ്. ഇവരിൽ ബഹു ഭൂരിഭാഗവും യുവാക്കളുമാണ്. 87 ശതമാനം രോഗികളാണ് യുവാക്കൾ. ബാക്കിയുള്ളവരിൽ ഒമ്പത് ശതമാനം കുട്ടികളുമാണ്. പ്രായമേറിയവർ വെറും നാല് ശതമാനം മാത്രമാണ്. 74 ശതമാനം പുരുഷന്മാരും 26 ശതമാനം സ്‌ത്രീകളുമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഇതിനകം 548,023 വൈറസ് ടെസ്‌റ്റുകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ 134 പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 52016 ബാധയാണ് സ്ഥിരീകരിച്ചത് ഇവരിൽ 23666 രോഗമുക്തിനേടുകയും 302 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ 28048 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 166 രോഗികൾ അതീവ ഗതരാവസ്ഥയിലുമാണ്.
ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. ഇവിടെ പതിനായിരം പിന്നിട്ടു. ഇത് വരെ സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ് മക്ക 10,709, റിയാദ് 9,688, ജിദ്ദ 8,928, മദീന 7,210, ദമാം 3,386, ഹുഫുഫ് 2,241, ജുബൈൽ 1,827, ത്വായിഫ് 1,198, ഖോബാർ 1,105, ബൈഷ് 683, തബൂക് 491, ഖത്തീഫ് 480, ദിരിയ 343, യാമ്പു309, ബുറൈദ 307, ദഹ്‌റാൻ 245, ഹദ്ദ 169, സഫ്‌വ 166, ഖമിസ് മുശൈത് 122, ഖുൻഫുദ 121, അൽ ഖർജ് 120, ബിഷ 114, അൽ മജ്മഅ 112, ഉനൈസ 107. എന്നാൽ, നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ ഇപ്രകാരമാണ്. മക്ക4,989, ജിദ്ദ 4,849, മദീന 4,204, റിയാദ് 4,078, ദമാം 2,219, ജുബൈൽ 1,352, ത്വായിഫ് 928, ഹുഫുഫ് 837, ഖോബാർ 812, തബൂക് 327, ദിരിയ 315, ഖത്തീഫ് 260, യാമ്പു 229,
ബുറൈദ 222, ബൈഷ് 189, ഹദ്ദ 169, ദഹ്‌റാൻ 166, സഫ്‌വ 166, അൽ മജ്മഅ 112, ഖുൻഫുദ 105. നൂറിലധികം കേസുകളുടെ കണക്കുകൾ മാത്രമാണിത്.
ശനിയാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇപ്രകാരമാണ്. റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമാം 180, ദിരിയ 89, ഖത്വീഫ് 80, ഖോബാർ 78, ജുബൈൽ 75, ത്വായിഫ് 57, യാമ്പു 50, ഹുഫൂഫ് 49, തബൂക് 38, ബുറൈദ 24, ഹഫർ അൽ ബാത്വിൻ 20, വാദി അൽ ദവാസിർ 19, ദഹ്‌റാൻ 15, ബഖീഖ് 13, നാരിയ 09, ഹായിൽ 08, അൽഖർജ് 07, ഖഫ്‌ജി 06, സ്വഫ്‌വ, ശഖ്റ, മിതനബ്, ഖുലൈസ് (05 വീതം), ഖുർമ, മജ്മഅ (04 വീതം), റാസ്‌തന്നൂറ, മൻഫദ് അൽ ഹദീഥ, ജദീദ് അറാർ, താദിഖ് (03 വീതം), ബുകൈരിയ, വാദി അൽ ഫറഹ്, അൽഖരീഹ്, ലൈത്, അൽ ഖറ, ഹോത്താ ബനീ തമീം, സുലൈൽ (02 വീതം), സകാക, മുബറസ്, ജഫർ, ഖമീസ് മുശൈത്, ഉനൈസ, ബദാഇയ, റസ്, ഉഖ്‌ല അസ്സുഖൂർ, ബീഷ, സബ്ത് അൽ അലായ, ഉംലുജ്, ഹഖൽ, ദിബ, അൽ വജ്ഹ്, അൽ ഖൂസ്, അറാർ, ഹസം അൽ ജലാമിദ്, അൽ ദലം, ലൈല, ദുർമ, സുൽഫി, ഖുവൈഇയ്യ, റുമാഹ്, ഖുറയ്യാത് എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ശനിയാഴ്ച്ച സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."