തെരഞ്ഞെടുപ്പ്: എല്ലാവര്ക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവം, ഇതാ ഇവിടെ എന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ഇന്ത്യന്‍ ജനത ജനാധിപത്യത്തെ സമ്പന്നമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ ഒരു ഫലം തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ആദ്യമായി വോട്ടു ചെയ്യുന്നവരെ പ്രത്യേകം സ്വാഗതം ചെയ്യുകയും ചെയ്തു. മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ഇത്രയും ശുഷ്കാന്തിയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കമ്മിഷനെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ എന്‍.ഡി.എയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനും പ്രധാനമന്ത്രി മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."