എത്യോപ്യന്‍ വിമാനം തകര്‍ന്നു നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 പേര്‍ മരിച്ചു
അഡിസ് അബാബ: എത്യോപ്യന്‍ വിമാനം തകര്‍ന്ന് നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 പേര്‍ മരിച്ചു. 149 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്ക് പുറപ്പെട്ട ഇ.ടി 302 വിമാനമാണ് തകര്‍ന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.44ന് ആയിരുന്നു അപകടം.
വിമാനം ടേക് ഓഫ് ചെയ്ത് ആറ് മിനുട്ടിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അബാബയില്‍ നിന്ന് 62 കി.മീ അകലെയുള്ള ബിഷോഫ്ടു നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ പറഞ്ഞു. കെനിയയില്‍ നിന്ന് 32ഉം കാനഡയില്‍ നിന്ന് 18ഉം, അമേരിക്കയില്‍ നിന്ന് എട്ടും, ഏഴ് ബ്രിട്ടീഷ് പൗരന്മാരും അപകടത്തില്‍പ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരില്‍ നാലുപേര്‍ യു.എന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. മരിച്ച ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
യു.എന്‍ പരിസ്ഥിതി പ്രോഗ്രാമിന്റെ കീഴില്‍ നെയ്‌റോബിയില്‍ സുപ്രധാനമായ വാര്‍ഷിക അസംബ്ലി ഇന്നലെ വൈകിട്ട് നടക്കാനിരിക്കെയാണ് വിമാനം തകര്‍ന്നത്. മരിച്ചവരില്‍ യു.എന്‍ പ്രതിനിധികളുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.അപകടത്തിന്റ കാരണം വ്യക്തമായിട്ടില്ല. വിമാനം ടേക് ഓഫ് ചെയ്തതിന് പിന്നാലെ യാത്രാപ്രതിസന്ധി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്‌തെന്നും അഡിസ് അബാബയിലേക്ക് തന്നെ തിരിച്ചിറങ്ങാന്‍ അനുമതി ചോദിച്ചിരുന്നെന്നും വിമാന അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒന്നും നിരസിക്കാന്‍ സാധിച്ചില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍ സി.ഇ.ഒ ടെവ്‌ലോദ് ജെമാറിയം പറഞ്ഞു.
അന്താരാഷ്ട്ര നിയമമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു. ആകാശത്തുവച്ച് ശക്തമായ തീപിടിത്തമുണ്ടായി വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ബി.ബി.സിയോട് പറഞ്ഞു. വിമാനത്തിന്റെ പൊട്ടിത്തെറിക്കൊപ്പം വന്‍ തീപിടിത്തമുണ്ടായതിനാല്‍ സമീപത്തേക്ക് ഉടന്‍ എത്താന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തിനശിച്ചെന്നും അദ്ദേഹം പറഞ്ഞു. അപകടം ഞെട്ടിച്ചെന്നും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയാണെന്നും ആഫ്രിക്കന്‍ യൂനിയന്‍ കമ്മിഷന്‍ തലവന്‍ മൂസ ഫകി പറഞ്ഞു. മരിച്ചവര്‍ക്ക് വേണ്ടി എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. ഇരകളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ യോജിച്ച വാക്കുകള്‍ ലഭിക്കുന്നില്ലെന്ന് കെനിയന്‍ പ്രസിഡന്റ് ഉയ്‌റു കെനിയാത്ത പ്രസ്താവനയില്‍ പറഞ്ഞു.
എത്യോപ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. 10.6 മില്യന്‍ യാത്രക്കാര്‍ക്കു സേവനം നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു. 2010 ജനുവരിയിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇതിനു മുന്‍പ് തകര്‍ന്നത്. ബെയ്‌റൂത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ ഈ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."