ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍: അനുവദിക്കുന്ന സേവനങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്രാനുമതി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടരുത്.
നടന്നും സൈക്കിളിലും പോകുന്നത് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്ചയും തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഈ വഴി അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് പൊലിസിന്റെ പാസ് വാങ്ങണം.
സമ്പൂര്‍ണ ലോക്ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വയനാട് ഉള്‍പ്പെടെ കണ്ടെയ്ന്‍മന്റെ് മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."