HOME
DETAILS

മായം കലര്‍ന്ന മത്സ്യം: തീരമേഖല പരിഭ്രാന്തിയില്‍

  
backup
June 24 2018 | 21:06 PM

%e0%b4%ae%e0%b4%be%e0%b4%af%e0%b4%82-%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b5%80

 


കൊച്ചി: കാലവര്‍ഷക്കെടുതിയും ട്രോളിങ് നിരോധനവും കാരണം പൊറുതിമുട്ടിയ തീരമേഖലയ്ക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മാരകവിഷുള്ള മത്സ്യം തിരിച്ചടിയാകുന്നു. ലഭ്യത കുറഞ്ഞതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്തി ഉള്‍പ്പെടെയുള്ളവ കേരളത്തിലേക്ക് എത്തിയത്.
കഴിഞ്ഞ നാലുവര്‍ഷമായി മത്തിയുടെ ഉല്‍പാദനം കുറഞ്ഞുവരികയാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് മത്തി കൂടുതലായും കേരളത്തിലെത്തുന്നത്. എന്നാല്‍ ഇത്തരത്തിലെത്തുന്ന മത്സ്യത്തില്‍ മാരകവിഷമായ ഫോര്‍മാലിന്‍ കണ്ടെത്തിയത് തീരമേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണനം നടത്താനുള്ള മത്തിയിലും അരൂരിലെ സംസ്‌കരണശാലയിലേക്ക് കയറ്റി അയക്കുന്നതിന് മുന്നോടിയായി എത്തിയ ചെമ്മീനിലുമാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുസാറ്റിലെ പ്രത്യേക വിഭാഗം കേരളത്തിലെ വൈപ്പിന്‍ മുനമ്പം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇതുവരെ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന ബില്‍ കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയെങ്കിലും ഇതുവരെ നിയമമായിട്ടില്ല.

 

ഫോര്‍മാലിന്‍ ചേര്‍ത്താല്‍ എന്ത് സംഭവിക്കും ?

 

ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തിയ മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിന്‍ മത്സ്യങ്ങള്‍ വര്‍ഷങ്ങളോളം കേടുകൂടാതെ അതേ അവസ്ഥയില്‍ തുടരാന്‍ ഉപയോഗിക്കുന്ന രാസവസ്തു കൂടിയാണ്. ഫോര്‍മാലിന്‍ ചേര്‍ത്താല്‍ അന്‍പത് വര്‍ഷത്തിലേറെക്കാലം മത്സ്യം കേടുകൂടാതെ ഇരിക്കും.
സാധാരണയായി ഗവേഷണകേന്ദ്രങ്ങളിലും മറ്റും പഠനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മത്സ്യങ്ങള്‍ ഇപ്രകാരമാണ് സൂക്ഷിക്കുന്നതെന്നും സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞ ഡോ.കൃപ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇത്തരം മത്സ്യങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന ഫോര്‍മാലിന്‍ മൃതദേഹം കേടുകൂടാതിരിക്കാനും ഉപയോഗിക്കാറുണ്ട്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം തുടര്‍ച്ചയായി കഴിച്ചാല്‍ അര്‍ബുദം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ വരാനും സാധ്യതയുണ്ട്.

 

പരിശോധന മത്സ്യമാര്‍ക്കറ്റുകളിലേക്കും


കഴിഞ്ഞയാഴ്ച സംസ്ഥാനത്തേക്കെത്തിയ 12,000 കിലോഗ്രാം മത്സ്യത്തില്‍ മായം കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന മത്സ്യ മാര്‍ക്കറ്റുകളിലേക്കും. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാംഘട്ടത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്. ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ അതുനിരോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം എല്ലാ ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ചെക്ക് പോസ്റ്റുകളില്‍ കൂടിയും കടന്നുവരുന്ന മത്സ്യവാഹനങ്ങളെ കര്‍ശന പരിശോധയ്ക്കുശേഷം മാത്രം കടത്തിവിട്ടാല്‍ മതിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വാളയാറില്‍നിന്ന് പിടിച്ചെടുത്ത ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുത്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തേക്കെത്തിയ 12,000 കിലോഗ്രാം മത്സ്യത്തില്‍ മായം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മത്സ്യത്തില്‍ മാരകമായ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago