കാട്ടാന ഭീതിയില്‍ കല്ലൂര്‍ കമ്പക്കോടി നിവാസികള്‍
കല്ലൂര്‍: കമ്പക്കോടി നിവാസികള്‍ കാട്ടാന ഭീതിയില്‍. പ്രദേശത്ത് നിരന്തരമായി ഇറങ്ങുന്ന കാട്ടുകൊമ്പന് കൃഷിനാശത്തിന് പുറമെ മനുഷ്യജീവനും ഭീഷണി സൃഷ്ടിക്കുന്നു. കാട്ടാന ശല്യത്താല്‍ കമ്പക്കോടിക്കാര് പൊറുതി മുട്ടിയിരിക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ സമീപത്തെ വനത്തില്‍ നിന്നുമിറങ്ങി സൈ്വര്യവിഹാരം നടത്തുന്ന കൊമ്പനാണ് നാടിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നത്. രണ്ട് ദിവസം മുമ്പ് പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന് കൊന്നമൂല ഗോവിന്ദന് ചെട്ടിയുടെ വീട് തകര്‍ത്തിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ആറുപേര്‍ അല്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഫോറസ്റ്റ് ലീസ് ഭൂമിയായതിനാല്‍ കൃഷിനാശത്തിനും വസ്തുനാശത്തിനും ഇവര്‍ക്ക് കാര്യമായ നഷ്ടപരിഹാരവും ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തി തങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."