ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്കുതന്നെ തിരിച്ചു കൊണ്ടുവരുമെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി
ജിദ്ദ: എന്തു വില കൊടുത്തും ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്കു തന്നെ തിരിച്ചു കൊണ്ടുവരുമെന്നും കേരളാ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി.
അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഇത്തവണ കരിപ്പൂരിന് ഹജ്ജ് സര്‍വിസ് നിഷേധിച്ചത് തികച്ചും നീതികേടാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ് ഭൂമി വിശ്വാസികള്‍ നല്‍കിയ വഖ്ഫ് സ്വത്താണ്. അത് നോക്കുകുത്തിയായിരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. കരിപ്പൂരിനായി നടക്കുന്ന മുഴുവന്‍ പോരാട്ടങ്ങളുടേയും കൂടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
വേണ്ടിവന്നാല്‍ കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിച്ചതിനെതിരെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം ഹജ്ജ് കമ്മറ്റിയും കക്ഷി ചേരുമെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു.
മലയാളി ഹാജിമാരെ ഒരേ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുക, പാരാമെഡിക്കല്‍ സ്റ്റാഫുകളേയും ഡോക്ടര്‍മാരെയും മലയാളികളേയും നിയമിക്കുക, ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മെച്ചപ്പെട്ട കെട്ടിട സൗകര്യം ഉറപ്പുവരുത്തുക, കഴിഞ്ഞ വര്‍ഷത്തെ പോലെ ഭക്ഷണത്തിന് നേരിട്ട അസൗകര്യം ഇല്ലാതാക്കുക, മദീനാ യാത്രക്കും മറ്റും പുതിയ ബസുകള്‍ ഏര്‍പ്പാടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ച് കേരളാ ഹജ്ജ് കമ്മിറ്റി കോണ്‍സുല്‍ ജനറല്‍ ശൈഖ് നൂര്‍ മുഹമ്മദിന് നിവേദനം നല്‍കിയിട്ടുണ്ട്.
ആവശ്യങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."