HOME
DETAILS
MAL
കൊവിഡ്-19: 30,000 കടന്ന് മഹാരാഷ്ട്ര; മുംബൈയില്‍ മാത്രം 18,555 വൈറസ് ബാധിതര്‍
backup
May 17 2020 | 03:05 AM
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഒരു ദിവസം 1606 കേസുകളാണ് സംസ്ഥനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ 67 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 884 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയില്‍ 18, 555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതല്‍ കേസുകളുള്ള മുംബൈയില്‍ ശനിയാഴ്ച മാത്രം 41പേര് മരണത്തിന് കീഴടങ്ങി. 696 ആളുകള്‍ ആണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ മരിച്ചത്.
ശനിയാഴ്ച 524 പേരെ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകെ 7,088 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."