മാധ്യമ സെമിനാര്‍ നടന്നു
കൊല്ലം: വിക്ടര്‍ ജോര്‍ജ് അനുസ്മരണത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിറം മങ്ങുന്ന മാധ്യമ രംഗം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കൊല്ലം പ്രസ്ക്ലബ് ഹാളില്‍ നടന്ന സെമിനാര്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.രാജ്യത്ത് ഓരോ മണിക്കൂറിലും കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്ക് ഏഴ് കോടി രൂപയുടെ സഹായമാണ് നല്കി വരുന്നതെന്ന് സി.എസ്.സുജാത ചൂണ്ടിക്കാട്ടി.
നല്ല മാധ്യമ പ്രവര്‍ത്തകരെ ഒരു കാലത്തും ആര്‍ക്കും മറക്കാനാവില്ല. സഹപ്രവര്‍ത്തകരെ അടക്കം എല്ലാവരെയും ഒരു പോലെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വിക്ടര്‍ ജോര്‍ജെന്നും അവര്‍ അനുസ്മരിച്ചു.
സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.പ്രസാദ്, ബിജെപി സംസ്ഥാന പ്രസിഡന്റ് എം.ടി.രമേശ്, ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ.ഹഫീസ്, പ്രസ്ക്ലബ് സെക്രട്ടറി ഡി.ജയകൃഷ്ണന്, ട്രഷറര്‍ പി.എസ്.പ്രദീപ് ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."