HOME
DETAILS
MAL
എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
backup
March 11 2019 | 07:03 AM
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന് വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്ഥിയായതിനെത്തുടര്ന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.
സി.പി.എം മുന്‍ ജില്ലാസെക്രട്ടറി പി. ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തെത്തും. അച്ചടക്ക നടപടിക്കുശേഷം സി.പി.എമ്മില്‍ തിരിച്ചെത്തിയ പി. ശശിയെ ജില്ലാകമ്മിറ്റിയിലെടുക്കാന് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എട്ടുമാസം മുന്‍പ് സി.പി.എമ്മില്‍ തിരിച്ചെത്തിയ ശശി നിലവില്‍ തലശേരി കോടതി ബ്രാഞ്ച് അംഗമാണ്.
സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ശശിയെ പുറത്താക്കിയതിനു ശേഷമാണ് 2011ല്‍ പി. ജയരാജന് സി.പി.എം ജില്ലാ സെക്രട്ടറിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."