വികസന കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണം: മന്ത്രി
കക്കട്ടില്‍: രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നന്മകള് വഴുന്ന നാട്ടിന് പുറങ്ങളില്‍ നിന്നും തുടക്കം കുറിക്കണമെന്നും ജനങ്ങളുടെ പിന്തുണയോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിനു തന്നെ മാത്യകയാണെന്നും മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. മനുഷ്യ ശരീരത്തില്‍ എങ്ങനെയാണോ ഹൃദയം അതുപോലെയാണ് പഞ്ചായ ത്തുകളെന്നും ജനകീയാസൂത്രണ പദ്ധതികള്‍ക്ക് പുനര്ജന്മം നല്കി ഇടതു മുന്നണി സര്‍ക്കാര്‍ നാടിന്റെ വികസനത്തിന് പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു. ഈ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുന്നുമ്മല്‍ പഞ്ചായത്ത് സ്പെഷല്സ്കൂളിന് മന്ത്രി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മിഷന് വഴി 250 സ്പെഷല്‍ സ്കൂള്‍ സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കാന്‍ പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കി വരികയാണെന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നികുതി പിരിവിലും കേരളം മാത്യകയാണെന്ന് കേന്ദ്ര ആസൂത്രണ കമ്മിറ്റി അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.
കുന്നുമ്മല്‍ പഞ്ചായത്ത് മൊകേരിയില്‍ സ്പെഷല്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ.കെ ലതിക മുഖ്യാതിഥിയായി. ടി.ടി സുവീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ സജിത്ത്, സി.പി സജിത, റീന സുരേഷ്, വി. വിജിലേഷ്, കെ. ശശീന്ദ്രന്, കെ.കെ സുരേഷ്, പി. നാണു, ജമാല്‍ മൊകേരി, പി. സുരേഷ് ബാബു, എം.എം രാധാകൃഷ്ണന്, എ.പി കുഞ്ഞബ്ദുല്ല, വി.പി വാസു, വി. രാജന് സംസാരിച്ചു. രാധിക ചിറയില്‍ സ്വാഗതവും എം.പി ഉദയഭാനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."