ഗോത്രവിഭാഗത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി: പോഷകാഹാരക്കുറവിന് പരിഹാരവുമായി കടുംബശ്രീ
കല്‍പ്പറ്റ: കുടുംബശ്രീ മുഖാന്തരം ജില്ലയിലെ തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി അട്ടപ്പാടി മാതൃകയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ (അന്നപ്രദായനി) പദ്ധതിക്ക് രൂപം നല്‍കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ലഭിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, വൃദ്ധര്‍, കിടപ്പിലായ രോഗികള്‍, കൗമാരക്കാരായ കുട്ടികള്‍ അവശതയനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്നപ്രദായനി മാതൃകയില്‍ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഒരു പഞ്ചായത്ത് വീതം തെരഞ്ഞെടുത്തിരുന്നു.
ഈ പഞ്ചായത്തുകളിലേക്ക് ആവശ്യമായ വിശദമായ പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ കുടുംബശ്രീക്ക് നിര്‍ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ സംസ്ഥാന മിഷന്റെ നിര്‍ദേശപ്രകാരം പ്രാരംഭ ചര്‍ച്ചകള്‍ക്കായി ആദ്യഘട്ടയോഗങ്ങള്‍ മൂന്ന് പഞ്ചായത്തുകളിലായി സംഘടിപ്പിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷന്‍ സാമൂഹ്യ വികസന പ്രോഗ്രാം ഓഫീസര്‍ അമൃത ജി.എസ്, അട്ടപ്പാടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സീമാ ഭാസ്‌കരന്‍, സംസ്ഥാനമിഷന്‍ പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍ കണ്‍സള്‍ട്ടന്റ് ശാരിക, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സാജിത, അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, കണ്‍സള്‍ട്ടന്റ് ആശ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍ ,സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് കമ്മറ്റി അംഗങ്ങള്‍, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യഘട്ട യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചു.
അംഗീകാരം ലഭ്യമാകുന്ന മുറക്ക് 2017 ജൂണ്‍ മാസത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."