മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന് മേജര്‍ നിഖില ഹന്ദ. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്.
2015ല്‍ നാഗാലാന്റിലെ ദിമാപൂരില്‍ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖില്‍ അമിത് ദ്വിവേദിയെ പരിചയപ്പെടുന്നത്. പിന്നീട് അമിതും കുടുംബവും ഡല്‍ഹിയിലേക്ക് മാറി. എങ്കിലും നിഖില്‍ ഷൈല്‍സയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു.
ഒരു തവണ ഷൈല്‍സയും നിഖിലും വിഡിയോ കോള്‍ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാന്‍ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയ ഷൈല്‍സയെ നിഖില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറില്‍ വച്ച് വിവാഹാഭ്യര്‍ഥന നടത്തുകയും അത് ഷൈല്‍സ നിരസിക്കുകയും ചെയ്തു. ഇതോടെ കോപാകുലനായ നിഖില്‍ അവരുടെ കഴുത്തറുക്കുകയും കാറില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു. പിന്നീട് കാര്‍ ഇവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."