അണുനാശിനികള്‍ തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ തടയില്ല- ലോകാ രോഗ്യ സംഘടന
ജനീവ: ചില രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന. മാത്രമല്ല ഇത്തരം രീതി ഒരുപക്ഷേ ആളുകളുടെ ആരോഗ്യത്തിന് പോലും അപകടം ഉണ്ടാക്കിയേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.
'തെരുവുകളിലോ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളിലോ അണു നാശിനി തളിക്കുന്നതോ ഫ്യൂമിഗേഷന്‍ ചെയ്യുന്നതോ കൊണ്ട് കൊവിഡ് 19 നെയോ പകര്‍ച്ച രോഗാണുക്കളെയോ കൊല്ലാന്‍ പറ്റുമെന്ന് പറയാന്‍ പറ്റില്ല, കാരണം അഴുക്കും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍ജ്ജീവമാക്കുന്നു,' ലോകാരോഗ്യ സംഘടന വിശദീകരിച്ചു.
തെരുവുകളും നടപ്പാതകളും കൊവിഡ് 'അണുബാധയുടെ സംഭരണസ്ഥലങ്ങളായി ' കണക്കാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വ്യത്യസ്ത പ്രതലങ്ങളില്‍ വ്യത്യസ്ത ആയുസ്സാണ് വൈറസിനെന്നും പഠനങ്ങള്‍ പറയുന്നു.
അണുനാശിനി തളിക്കുന്നത് മനുഷ്യ ആരോഗ്യത്തിന് അപകടകരമാകുമെന്നും കൂട്ടിച്ചേര്‍ത്തു. അണുനാശിനി വ്യക്തികളുടെ മേല്‍ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാര്‍ശചെയ്യുന്നില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു. ഇത്തരം പ്രവൃത്തി ശാരീരികമായും മാനസികമായും ഹാനികരമായേക്കാമെന്നും ആളുകളില്‍ ക്ലോറിന്‍ അല്ലെങ്കില്‍ മറ്റ് വിഷ രാസവസ്തുക്കള്‍ തളിക്കുന്നത് കണ്ണിനും ചര്‍മ്മത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ബ്രോങ്കോസ്പാസം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."