ഗതാഗതം നിലച്ച റോഡില്‍ നാട്ടുകാര്‍ വാഴ നട്ടു
കക്കട്ടില്‍: മഴയില്‍ തകര്‍ന്ന് ചളിക്കുളമായ റോഡില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. നരിപ്പറ്റ പഞ്ചായത്തിലെ മണിയൂര്‍താഴ പൊന്തേന്റെ കീഴില്‍ റോഡിന്റെ മൊയിലോത്ത്, മൂലച്ചാലില്‍ ഭാഗത്താണ് വാഴ നട്ടത്. രണ്ട് കിലോമീറ്ററോളം വരുന്ന ഈ റോഡ് പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ റോഡുകളിലൊന്നാണ്.
കുന്നുമ്മല്‍ പഞ്ചായത്തില്‍ നിന്നുള്ളവര്‍ക്ക് കക്കട്ടില്‍ പോകാതെ നരിപ്പറ്റ, കല്ലാച്ചി, ചീയൂര്‍, വാണിമേല്‍, വളയം ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗവും കൂടിയാണിത്. പത്ത് വര്‍ഷം മുമ്പ് ടാര്‍ ചെയ്തതാണ് റോഡ്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മണിയൂര്‍ താഴ ഭാഗത്ത് ടാറിങ്ങും, ഓവുചാല്‍ നിര്‍മാണവും നടത്തിയതൊഴിച്ചാല്‍ മറ്റൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗതാഗതം നിലച്ചതോടെ മൊയിലോത്ത്, മുലച്ചാല്, കിഴക്കയില്‍, പതിയാരം, ഭാഗത്തെ കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."