HOME
DETAILS
MAL
മാമം നാളികേര കോംപ്ലക്സ്: പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ മന്ത്രിയെത്തി
backup
July 10 2016 | 10:07 AM
ആറ്റിങ്ങല്‍: മാമം നാളീകേര കോംപ്ലക്സ് പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ എത്തി. നാളീകേര കോംപ്ലക്സ് പ്രശ്നത്തില്‍ അഡ്വ.ബി.സത്യന് എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച സബ്മിഷന് പരിഗണിക്കാനിരിക്കവേയാണ് നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രി ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്യുവാനായി ഉന്നതതല യോഗം വിളിച്ച് ചേര്ക്കുംമെന്നും മന്ത്രി പറഞ്ഞു. അഡ്വ.ബി.സത്യന് എം.എല്‍.എ., നഗരസഭാ ചെയര്മാന് എം.പ്രദീപ്, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.ജി.ആര്.അനില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം മനോജ് ബി.ഇടമന, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ അവനവഞ്ചേരിരാജു, സി.പ്രദീപ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."