HOME
DETAILS
MAL
നിരീക്ഷണം വകവെക്കാതെ സി.പി.എം നേതാവിന്റെ ഊരുചുറ്റല്‍; പഞ്ചായത്ത് ഓഫിസ് അടച്ചു
backup
May 17 2020 | 05:05 AM
കാസര്‍കോട്: സി.പി.എം പ്രാദേശിക നേതാവിന്റെയും ഭാര്യയായ പഞ്ചായത്ത് അംഗത്തിന്റെയും ഊരുചുറ്റലിനെ തുടര്‍ന്ന് പൈവളിഗെ പഞ്ചായത്ത് ഓഫിസും സഹകരണ ബാങ്കും പെട്രോള്‍ പമ്പും അടച്ചു. ലാല്‍ബാഗ് -ചിപ്പാര്‍ റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ അടച്ചു നിയന്ത്രണം കര്‍ശനമാക്കും. ബാങ്ക് ജീവനക്കാരോട് നീരിക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പ് ജീവനക്കാരിലൊരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി.
സി.പി.എം നേതാവിന്റെ ബന്ധുവിനെ തലപ്പാടി അതിര്‍ത്തിയില്‍നിന്നു കാറില്‍ വീട്ടിലേക്കു കൊണ്ടുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മുംബൈയില്‍നിന്നു വന്ന ബന്ധുവിന് കൊവിഡ് കണ്ടെത്തിയതോടെ അദ്ദേഹത്തെ കൊണ്ടുവരാന്‍ പോയ നേതാവിനെയും ഭാര്യയെയും രണ്ടു മക്കളെയും അധികൃതര്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."