മെട്രോ നിര്‍മാണം: ദേശീയപാതയിലും മറ്റും ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും
കളമശ്ശേരി: മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിലും മറ്റും ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും.
മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കളമശ്ശേരി നഗരസഭ പ്രദേശത്ത് കെ.എം.ആര്.എല്‍ ചെയ്യേണ്ട മരാമത്ത് ജോലികളെക്കുറിച്ചും മറ്റും തീരുമാനിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ കൂടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണീ തീരുമാനം.നഗരസഭാധികൃതര്‍ ആവശ്യപ്പെട്ട പ്രധാന ജോലികള്‍ വരും ദിവസങ്ങളില്‍ ചെയ്യുമെന്ന് കെ എം ആര് എല്‍ , ഡി എം ആര് സി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. ഇതനുസരിച്ച് പ്രിമിയര്‍ കവലയിലെ ട്രാഫിക് സിഗ്നല്‍ സംവിധാനം 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കും.
മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയോരത്തെ എല്ലാതരം മാലിന്യങ്ങളും 20 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യും.നഗരസഭ ശ്മശാനത്തിന് സമീപത്തെ മുഴുവന്‍ മാലിന്യവും ഉടന്‍ മാറ്റും. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന കാനകള്‍ അടിയന്തിരമായി നന്നാക്കും.
ദേശീയപാതയോരത്തെ പണി പൂര്‍ത്തിയാക്കിയ വൈദ്യുതി വിളക്കുകള്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രകാശിപ്പിക്കും. പണി പൂര്‍ത്തിയാക്കാനുള്ള 200 മീറ്റര്‍ ദൂരത്തിലുള്ള വഴി വിളക്കുകള്‍ ഒരു മാസത്തിനുള്ളില്‍ തെളിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."