HOME
DETAILS
MAL
സാമ്പത്തിക പാക്കേജ് അപര്യാപ്തം, ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ: കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി
backup
May 17 2020 | 05:05 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. തനിക്ക് ഈ ഘട്ടത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ കര്‍ഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയും കൈവിടാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
'ഇന്ന് നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യം പണമാണ്. അതാണ് അവരുടെ കൈയില്‍ ഇപ്പോള്‍ ഇല്ലാത്തതും. അതുകൊണ്ട് ഞാന്‍ സ്നേഹപൂര്‍വം നരേന്ദ്ര മോദിയോട് പറയുകയാണ് ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കണം. ഇന്ത്യ ഒരു വലിയ പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത്. കര്‍ഷകരും തൊഴിലാളികളും എല്ലാവരും പ്രതിസന്ധിയിലാണ്. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചു എന്നത് നല്ലത് തന്നെ. അത് മികച്ച ഒരു തീരുമാനം തന്നെയായിരുന്നു. പക്ഷേ ഈ പാക്കേജ് തീര്‍ത്തും അപര്യപ്തമാണ്. ഇപ്പോള്‍ ഏറ്റവും അത്യാവശ്യം ആളുകളുടെ കൈവശം പണം എത്തിക്കുക എന്നതാണ്. നമ്മുടെ ഒരു കുട്ടിക്ക് അപകടം പറ്റിയാല്‍ നാം എന്ത് വിലകൊടുത്തും സംരക്ഷിക്കില്ലേ. അത് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യണ്ടത്- രാഹുല്‍ പറഞ്ഞു.
നമ്മുടെ കര്‍ഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയുമൊന്നും ഈ ഘട്ടത്തില്‍ സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെ സമ്പദ്മേഖല പ്രവര്‍ത്തിക്കില്ല. ലോക്ക്ഡൗണ്‍ നീക്കേണ്ട സമയം കഴിഞ്ഞു. ശ്രദ്ധാപൂര്‍വം കരുതലോടെ രാജ്യം തുറന്ന് പ്രവര്‍ത്തിക്കണം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."