HOME
DETAILS
MAL
തമിഴ്നാട്ടില്‍ 320 പൊലിസുകാര്‍ക്ക് കൊവിഡ്
backup
May 17 2020 | 05:05 AM
ചെന്നൈ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന തമിഴ്നാട്ടില്‍ 320 പൊലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 276 പൊലിസുകാര്‍ക്കാണ് രോഗം ബാധിച്ചത്. അഗ്നിശമനസേനയിലെ 22 ഉദ്യോഗസ്ഥര്‍ക്കും ആറ് ഹോം ഗാര്‍ഡുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്നതിനാലാണ് പൊലിസുകാര്‍ക്ക് രോഗം പകരുന്നതെന്ന് മുതിര്‍ന്ന പൊലിസുദ്യോഗസ്ഥന് പറഞ്ഞു.രോഗലക്ഷണങ്ങളുള്ള പൊലിസ് ഉദ്യോഗസ്ഥരോട് അടുത്തുള്ള പരിശോധന കേന്ദ്രങ്ങളെയോ ആശുപത്രികളെയോ സമീപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങളുണ്ടെങ്കിലും പരിശോധനയില്‍ നെഗറ്റീവ് ആയവരെ ഐ.ഐ.ടി മദ്രാസ് കാമ്പസിലെ പ്രത്യേക ക്വാരന്റൈന് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."